എറണാകുളം ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കൊവിഡ്
233 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 233 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കവളങ്ങാട്-11,തൃക്കാക്കര-11,എടത്തല -10,കളമശ്ശേരി-10,വെങ്ങോല-9,കൂവപ്പടി-8,കോതമംഗലം-7,തിരുവാണിയൂര്‍- 7,കലൂര്‍-6,കിഴക്കമ്പലം- 6,കരുമാലൂര്‍-5,ചേരാനല്ലൂര്‍- 5,പള്ളിപ്പുറം-5,മരട്-5,എറണാകുളം നോര്‍ത്ത്-4,ഏലൂര്‍-4,ഞാറക്കല്‍-4,പച്ചാളം- 4,പാറക്കടവ്-4,മണീട്-4,വരാപ്പുഴ- 4,അങ്കമാലി-3,ഇടപ്പള്ളി-3,കടമക്കുടി-3,കീരംപാറ-3,ചൂര്‍ണ്ണിക്കര-3,തേവര-3,നെടുമ്പാശ്ശേരി-3,നെല്ലിക്കുഴി-3,പള്ളുരുത്തി- 3,പിണ്ടിമന-3,പുത്തന്‍വേലിക്കര-3,രായമംഗലം- 3,വെണ്ണല - 3,വൈറ്റില -3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആമ്പല്ലൂര്‍, ഇലഞ്ഞി, ഉദയംപേരൂര്‍, എടവനക്കാട്, എളംകുന്നപ്പുഴ, എളമക്കര, കടവന്ത്ര, കറുകുറ്റി, കാലടി, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, നായരമ്പലം, പാമ്പാകുട, പായിപ്ര, പാലാരിവട്ടം, പിറവം, പൂതൃക്ക, പെരുമ്പാവൂര്‍, പോണേക്കര, മട്ടാഞ്ചേരി, മലയാറ്റൂര്‍ നീലീശ്വരം, മുണ്ടംവേലി, വടക്കേക്കര, വടുതല, വാളകം, ശ്രീമൂലനഗരം, ആയവന, ആരക്കുഴ, എടക്കാട്ടുവയല്‍, കീഴ്മാട്, കുട്ടമ്പുഴ, കുഴിപ്പള്ളി, കൂത്താട്ടുകുളം, കോട്ടുവള്ളി, തമ്മനം, തിരുമാറാടി, തുറവൂര്‍, പൂണിത്തുറ, പൈങ്ങോട്ടൂര്‍, മുളന്തുരുത്തി, മുളവുകാട്, മൂക്കന്നൂര്‍, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 103 പേര്‍ രോഗ മുക്തി നേടി. ഇന്ന് 991 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1124 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9710 ആണ്. ഇന്ന് 36 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 21 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2946 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ്- 23,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 8,പി വി എസ് -22,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ-5,സഞ്ജീവനി 4,സിയാല്‍- 43,പള്ളുരുത്തി താലൂക്ക് ആശുപത്രി- 4,സ്വകാര്യ ആശുപത്രികള്‍ -150,എഫ് എല്‍ റ്റി സികള്‍ - 14,എസ് എല്‍ റ്റി സി കള്‍- 91,വീടുകള്‍- 2329 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7396 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.