എറണാകുളം ജില്ലയില്‍ ഇന്ന് 246 പേര്‍ക്ക് കൊവിഡ്

233 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.എട്ടു പേരുട രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-02-22 13:46 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 246 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 233 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.എട്ടു പേരുട രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

തൃക്കാക്കര- 17 ,തുറവൂര്‍ - 10,എളംകുന്നപ്പുഴ - 9,തിരുവാണിയൂര്‍- 9 ,ഏലൂര്‍- 8 ,തൃപ്പൂണിത്തുറ- 7 ,നെടുമ്പാശ്ശേരി-7,എളമക്കര- 5,കടുങ്ങല്ലൂര്‍-5,കളമശ്ശേരി -5,കാലടി- 5,ഞാറക്കല്‍- 5 ,മരട്- 5,അങ്കമാലി- 4,എടത്തല - 4,കലൂര്‍- 4,കീഴ്മാട്- 4 ,കുന്നത്തുനാട്- 4,കുമ്പളങ്ങി-4,കോതമംഗലം-4,ചൂര്‍ണ്ണിക്കര-4 ,ചേന്ദമംഗലം-4 ,തോപ്പുംപടി- 4,പായിപ്ര- 4,വെണ്ണല- 4,വൈറ്റില - 4,ശ്രീമൂലനഗരം -4 ,ഇതര സംസ്ഥാന തൊഴിലാളി -2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ കറുകുറ്റി, കുട്ടമ്പുഴ, ചേരാനല്ലൂര്‍, പാലാരിവട്ടം, പെരുമ്പാവൂര്‍, ഫോര്‍ട്ട് കൊച്ചി, മലയാറ്റൂര്‍ നീലീശ്വരം, ആവോലി, ഇടപ്പള്ളി, കടവന്ത്ര, കിഴക്കമ്പലം, കുന്നുകര, തമ്മനം, തേവര, നോര്‍ത്തുപറവൂര്‍, പല്ലാരിമംഗലം, പള്ളിപ്പുറം, പള്ളുരുത്തി, പാറക്കടവ്, പിണ്ടിമന, പിറവം, പോത്താനിക്കാട്, മാറാടി, മുളന്തുരുത്തി, മുളവുകാട്, മൂവാറ്റുപുഴ, രായമംഗലം, വാഴക്കുളം, അയ്യപ്പന്‍കാവ്, ആയവന, എറണാകുളം സൗത്ത്, ഒക്കല്‍, കരുമാലൂര്‍, കവളങ്ങാട്, കാഞ്ഞൂര്‍, കീരംപാറ, കൂവപ്പടി, ചിറ്റാറ്റുകര, ചെല്ലാനം, തിരുമാറാടി, നായരമ്പലം, പച്ചാളം, പാമ്പാക്കുട, മഞ്ഞപ്ര, മഞ്ഞള്ളൂര്‍, മട്ടാഞ്ചേരി, മഴുവന്നൂര്‍, മുടക്കുഴ, മുണ്ടംവേലി, മൂക്കന്നൂര്‍, രാമമംഗലം, വടക്കേക്കര, വടുതല, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് നാലില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 389 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1651 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1542 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27599 ആണ്. ഇന്ന് 48 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 91 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

9574 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 46,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 14,പി വി എസ് - 60,ജി എച്ച് ,മൂവാറ്റുപുഴ- 22,ഡി എച്ച് ആലുവ-8,പറവൂര്‍ താലൂക്ക് ആശുപത്രി- 4 ,പള്ളുരുത്തി താലൂക്ക് ആശുപത്രി - 10,സഞ്ജീവനി 14,സിയാല്‍- 35,സ്വകാര്യ ആശുപത്രികള്‍ - 474,എഫ് എല്‍ റ്റി സികള്‍ - 125,എസ് എല്‍ റ്റി സി കള്‍- 174,വീടുകള്‍- 8342 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4578 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News