എറണാകുളം ജില്ലയില്‍ ഇന്ന് 247 പേര്‍ക്ക് കൊവിഡ്
238 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 247 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 238 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-18,കളമശ്ശേരി-10,ചേരാനല്ലൂര്‍-10,എടത്തല-7,വെണ്ണല-7,ഒക്കല്‍-6,മണീട്-6,മരട്- 6,അങ്കമാലി-5,എറണാകുളം സൗത്ത് -5,ഇടപ്പള്ളി-4,ഉദയംപേരൂര്‍ -4,കടവന്ത്ര-4,തൃപ്പൂണിത്തുറ-4,പള്ളിപ്പുറം- 4,പള്ളുരുത്തി-4,പൂണിത്തുറ -4,വടക്കേക്കര-4,ശ്രീമൂലനഗരം-4,ആലങ്ങാട്- 3,കടുങ്ങല്ലൂര്‍-3,കുന്നത്തുനാട്-3,കോട്ടുവള്ളി-3,ചേന്ദമംഗലം-3,തേവര -3,പച്ചാളം- 3,പനമ്പള്ളി നഗര്‍- 3,പിറവം-3,പോണേക്കര-3,ഫോര്‍ട്ട് കൊച്ചി- 3,മലയാറ്റൂര്‍ നീലീശ്വരം-3,വരാപ്പുഴ-3,വാളകം-3,ഇതര സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അയ്യമ്പുഴ, ആലുവ, ആവോലി, എളംകുന്നപ്പുഴ, കലൂര്‍, കിഴക്കമ്പലം, കൂവപ്പടി, കോട്ടപ്പടി, കോതമംഗലം, തുറവൂര്‍, നെടുമ്പാശ്ശേരി, നോര്‍ത്തുപറവൂര്‍, പാലാരിവട്ടം, പെരുമ്പാവൂര്‍, മഞ്ഞപ്ര, മഞ്ഞള്ളൂര്‍, മാറാടി, മുണ്ടംവേലി, രായമംഗലം, വാരപ്പെട്ടി, വെങ്ങോല, വേങ്ങൂര്‍, വൈറ്റില, അശമന്നൂര്‍, ആയവന, ഇലഞ്ഞി, എടവനക്കാട്, എളമക്കര, ഏലൂര്‍, ഐക്കരനാട്, കടമക്കുടി, കല്ലൂര്‍ക്കാട്, കവളങ്ങാട്, കീഴ്മാട്, കുമ്പളം, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചൂര്‍ണ്ണിക്കര, ചെല്ലാനം, തമ്മനം, തിരുവാണിയൂര്‍, തോപ്പുംപടി, നായരമ്പലം, പായിപ്ര, പിണ്ടിമന, പുത്തന്‍വേലിക്കര, പൂതൃക്ക, പോത്താനിക്കാട്, മട്ടാഞ്ചേരി, മൂവാറ്റുപുഴ, വടവുകോട്, വടുതല, വാഴക്കുളം എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 391 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1296 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1027 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10292 ആണ്. ഇന്ന് 94 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 88 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2810 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 17,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 3,പി വി എസ് - 25,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ- 4,പള്ളുരുത്തി താലൂക്ക് ആശുപത്രി- 10,സഞ്ജീവനി 8,സിയാല്‍-43,സ്വകാര്യ ആശുപത്രികള്‍ -160,എഫ് എല്‍ റ്റി സികള്‍ - 19,എസ് എല്‍ റ്റി സി കള്‍- 93,വീടുകള്‍- 2173 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7549 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.