എറണാകുളം ജില്ലയില്‍ ഇന്ന് 2539 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.47 %
ഇന്ന് 2456 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.75 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2539 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14.47 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 2456 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.75 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 79,നെല്ലിക്കുഴി 69,എളംകുന്നപ്പുഴ 66,എടത്തല 60,കളമശ്ശേരി 59,കീഴ്മാട് 58,കരുമാലൂര്‍ 54,കോതമംഗലം 54,
വെങ്ങോല 54,ഞാറക്കല്‍ 53,ആലങ്ങാട് 50,രായമംഗലം 50,കൂവപ്പടി 45,പായിപ്ര 42,വടക്കേക്കര 42,മരട് 40,കടുങ്ങല്ലൂര്‍ 36,
ചെങ്ങമനാട് 35,തൃപ്പൂണിത്തുറ 35,കറുകുറ്റി 34,പള്ളുരുത്തി 33,ചെല്ലാനം 32,നോര്‍ത്തുപറവൂര്‍ 32,വാഴക്കുളം 32,
ഉദയംപേരൂര്‍ 31,പള്ളിപ്പുറം 31,പെരുമ്പാവൂര്‍ 30,ചേന്ദമംഗലം 29,പൂതൃക്ക 29,കുഴിപ്പള്ളി 27,കാലടി 26,അയ്യമ്പുഴ 25,
ചൂര്‍ണ്ണിക്കര 25,കലൂര്‍ 24,തിരുവാണിയൂര്‍ 24,ആലുവ 23,കോട്ടുവള്ളി 22,തുറവൂര്‍ 22,മുളവുകാട് 22,ഇടപ്പള്ളി 21,
വടവുകോട് 21,കുമ്പളം 20,കൂത്താട്ടുകുളം 20,ചളിക്കവട്ടം 20,ചോറ്റാനിക്കര20,പുത്തന്‍വേലിക്കര 20,മുളന്തുരുത്തി 20,
വാളകം 20,ശ്രീമൂലനഗരം 20,കിഴക്കമ്പലം 19,കുന്നത്തുനാട് 19,കുന്നുകര 19,വേങ്ങൂര്‍ 19,ഇടക്കൊച്ചി 18,മൂക്കന്നൂര്‍ 18,
ചേരാനല്ലൂര്‍ 17,പൈങ്ങോട്ടൂര്‍ 17,ഫോര്‍ട്ട് കൊച്ചി 17,മുടക്കുഴ 17,മൂവാറ്റുപുഴ 17,കടമക്കുടി 16,കടവന്ത്ര 16,പാലക്കുഴ 16,
പിണ്ടിമന 16,ആവോലി 15,ചിറ്റാറ്റുകര 15,നായരമ്പലം 15,മലയാറ്റൂര്‍ നീലീശ്വരം 15,മഴുവന്നൂര്‍ 15,വൈറ്റില 15,
ആമ്പല്ലൂര്‍ 14,ആരക്കുഴ 14,എളമക്കര 14,പല്ലാരിമംഗലം 14,പിറവം 14,മഞ്ഞള്ളൂര്‍ 14,അങ്കമാലി 13,വെണ്ണല 13,
ഏലൂര്‍ 12,തേവര 12,പാറക്കടവ് 12,എടക്കാട്ടുവയല്‍ 11,എടവനക്കാട് 11,കാഞ്ഞൂര്‍ 11,കുമ്പളങ്ങി 11,തിരുമാറാടി 11,
മുണ്ടംവേലി 11,എറണാകുളം സൗത്ത് 10,കുട്ടമ്പുഴ 10,കോട്ടപ്പടി 10,പാലാരിവട്ടം 10,പോത്താനിക്കാട് 10,മട്ടാഞ്ചേരി 10,
വടുതല 10,തമ്മനം 9,ഇലഞ്ഞി 8,ഏഴിക്കര 8,ഐക്കാരനാട് 7,കവളങ്ങാട് 7,കീരംപാറ 7,പനമ്പള്ളി നഗര്‍ 7,വരാപ്പുഴ 7,
ആയവന 6,പച്ചാളം 6,നെടുമ്പാശ്ശേരി 5,പനയപ്പിള്ളി 5,ഇതര സംസ്ഥാന തൊഴിലാളി 17 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അയ്യപ്പന്‍കാവ്, എറണാകുളം നോര്‍ത്ത്, കല്ലൂര്‍ക്കാട്, പാമ്പാകുട, പെരുമ്പടപ്പ്, മണീട്, അശമന്നൂര്‍, മാറാടി,
വാരപ്പെട്ടി, എളംകുളം, ഒക്കല്‍, തോപ്പുംപടി, രാമമംഗലം, കരുവേലിപ്പടി, പൂണിത്തുറ, പോണേക്കര, മഞ്ഞപ്ര
എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2196 പേര് രോഗ മുക്തി നേടി.ഇന്ന് 3377 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3286 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39504 ആണ്. ഇന്ന് 167 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 234 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
23702 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 89,ജി എച്ച് മൂവാറ്റുപുഴ 28,ജി എച്ച് എറണാകുളം 49,ഡി എച്ച് ആലുവ 53,പള്ളുരുത്തി താലൂക്ക് ആശുപത്രി 25,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 33,അങ്കമാലി താലൂക്ക് ആശുപത്രി 18,പിറവം താലൂക്ക് ആശുപത്രി 25,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 210,സഞ്ജീവനി 36,സ്വകാര്യ ആശുപത്രികള്‍ 1225,എഫ് എല്‍ റ്റി സി കള്‍ 459എസ് എല്‍ റ്റി സി കള്‍ 362,ഡോമിസിലറി കെയര്‍ സെന്റര്‍ 886,വീടുകള്‍ 17665 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 17546 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.