എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് 2637 പേര്‍ക്ക് രോഗം,ടെസ്റ്റ് പോസിറ്റിവിറ്റി 33.06 %

2607 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

Update: 2022-01-15 12:54 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 2637 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.33.06 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2607 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.

ഇന്ന് 757 പേര്‍ രോഗ മുക്തി നേടി.3317 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 510 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21954 ആണ്. 15965 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 7977 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 20431 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 8663 ആദ്യ ഡോസും, 8389 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 13447 ഡോസും, 6983 ഡോസ് കൊവാക്‌സിനും ഒരു ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 3379 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 17428 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി ജില്ലയില്‍ ഇതുവരെ 5653431 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3128134 ആദ്യ ഡോസ് വാക്‌സിനും, 2507869 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5018297 ഡോസ് കൊവിഷീല്‍ഡും, 618584 ഡോസ് കൊവാക്‌സിനും, 16550 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.

Tags:    

Similar News