എറണാകുളം ജില്ലയില്‍ ഇന്ന് 2732 പേര്‍ക്ക് കൊവിഡ്

1910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.812 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം ബാധിച്ചു

Update: 2022-02-11 15:14 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.1910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.812 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം ബാധിച്ചു.ഇന്ന് 6251 പേര്‍ രോഗ മുക്തി നേടി.3065 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 6073 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35875 ആണ്.

32051 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 15207 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 8795 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 1008 ആദ്യ ഡോസും, 4867 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 5605 ഡോസും, 3189 ഡോസ് കൊവാക്‌സിനും ഒരു ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 2920 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 84341 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 5890053 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3202669 ആദ്യ ഡോസ് വാക്‌സിനും, 2603043 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5177824 ഡോസ് കോവിഷീല്‍ഡും, 695538 ഡോസ് കോവാക്‌സിനും, 16691 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.

Tags:    

Similar News