എറണാകുളം ജില്ലയില്‍ ഇന്ന് 274 പേര്‍ക്ക് കൊവിഡ് ; 271 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ്്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.വെങ്ങോല,ആലുവ,കളമശ്ശേരി,കുമ്പളങ്ങി,ഫോര്‍ട്ട് കൊച്ചി,തൃക്കാക്കര മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

Update: 2020-09-04 14:28 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് ഇന്ന് 274 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 271 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ. മൂന്നൂ പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. ഇതില്‍ രണ്ടു പേര്‍ തമിഴ്‌നാട് സ്വദേശികളും ഒരാള്‍ മഹാരാഷ്ട്ര സ്വദേശിയുമാണ്.സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ്്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.വെങ്ങോല,ആലുവ,കളമശ്ശേരി,കുമ്പളങ്ങി,ഫോര്‍ട്ട് കൊച്ചി,തൃക്കാക്കര മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

വെങ്ങോലയുലും തൃക്കാക്കരയിലും 12 പേര്‍ക്ക് വീതവും മട്ടാഞ്ചേരിയില്‍ 10 പേര്‍ക്കും ഫോര്‍ട് കൊച്ചിയിലും ആലുവയിലും ഒമ്പതു പേര്‍ക്ക് വീതവും കുമ്പളങ്ങിയിലും കളമശ്ശേരിയിലും എട്ടു പേര്‍ക്ക് വീതവും കോട്ടുവള്ളിയിലും കോതമംഗലത്തും ആറു പേര്‍ക്ക് വീതും എളംകുളം, കീഴ്മാട്,നെടുമ്പാശ്ശേരി, മരട്,മൂവാറ്റുപുഴ,ഇടപ്പള്ളി മേഖലയില്‍ അഞ്ചു പേര്‍ക്ക് വീതവും അങ്കമാലി, കാലടി, ഏരൂര്‍ മേഖലയില്‍ നാലു പേര്‍ക്ക് വീതവും ,ആലങ്ങാട്,പള്ളുരുത്തി,കടുങ്ങല്ലൂര്‍,കലൂര്‍,മുളന്തുരുത്തി,ചൂര്‍ണ്ണിക്കര മേഖലയില്‍ മൂന്നു പേര്‍ക്ക് വീതവും കുന്നുകര ,നെല്ലിക്കുഴി,നോര്‍ത്ത് പറവൂര്‍,പുത്തന്‍വേലിക്കര, രാമമംഗലം,വടുതല,വാരപ്പെട്ടി, വെണ്ണല ,വേങ്ങൂര്‍, ശ്രീമൂല നഗരം,സൗത്ത് വാഴക്കുളം മേഖലയില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഇടക്കൊച്ചി സ്വദേശി,എറണാകുളം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി,എറണാകുളം സ്വദേശി,എറണാകുളത്തു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രി യില്‍ ജോലി ചെയുന്ന ഒഡിഷ സ്വദേശി,എളങ്കുന്നപ്പുഴ സ്വദേശി,ഏലൂര്‍ സ്വദേശി,ഐക്കരനാട് സ്വദേശി,കവളങ്ങാട് സ്വദേശി,കുമ്പളം സ്വദേശി,കുഴുപ്പിള്ളി സ്വദേശി,മഞ്ഞപ്ര സ്വദേശി,മുളവുകാട് സ്വദേശി,പായിപ്ര സ്വദേശി സ്വദേശി,പിറവം സ്വദേശി,ആലങ്ങാട് സ്വദേശി,എറണാകുളം സ്വദേശിനി,തൃപ്പുണിത്തുറ സ്വദേശി ,കവളങ്ങാട് സ്വദേശി,എടയ്ക്കാട്ടുവയല്‍ സ്വദേശി,ആയവന സ്വദേശി,മുളവുകാട് സ്വദേശിനി,തമ്മനം സ്വദേശിനി,പനമ്പിള്ളിനഗര്‍ സ്വദേശി,കുന്നുകര സ്വദേശിനി,മട്ടാഞ്ചേരി സ്വദേശിനി,വടവുകോട് സ്വദേശി,പൂണിത്തുറ സ്വദേശിനി,പെരുമ്പാവൂര്‍ സ്വദേശിനി,പോണേക്കര സ്വദേശി,ചെല്ലാനം സ്വദേശിനി,ചേരാനെല്ലൂര്‍ സ്വദേശി,ഞാറക്കല്‍ സ്വദേശി,തിരുവാണിയൂര്‍ സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് പേര്‍ 185 രോഗ മുക്തി നേടി. അതില്‍ 182 പേര്‍ എറണാകുളം ജില്ലക്കാരും രണ്ടു പേര്‍ ഇതരസംസ്ഥാനക്കാരും ഒരാള്‍ മറ്റുജില്ലക്കാരനുമാണ്.ഇന്ന് 2931 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 303 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 17372 ആണ്. ഇതില്‍ 15078 പേര്‍ വീടുകളിലും, 108 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 2186 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 132 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളിലും നിന്ന് 199 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2327 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 697 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 935 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1073 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 400 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 3353 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.  

Tags:    

Similar News