എറണാകുളം ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൊവിഡ്
275 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.ഒരാള്‍ ബംഗളുരുവില്‍ നിന്നും എത്തിയ എടത്തല സ്വദേശിയാണ്.സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഐ എന്‍ എച്ച് എസ് സഞ്ജീവനിയിലുള്ളവരും എട്ടു പേര്‍ പായിപ്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുമാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 275 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.ഒരാള്‍ ബംഗളുരുവില്‍ നിന്നും എത്തിയ എടത്തല സ്വദേശിയാണ്.സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഐ എന്‍ എച്ച് എസ് സഞ്ജീവനിയിലുള്ളവരും എട്ടു പേര്‍ പായിപ്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുമാണ്.
മട്ടാഞ്ചേരി, രാമമംഗലം,കളമശ്ശേരി, കുമ്പളം,എറണാകുളം,എടത്തല,ചെല്ലാനം,തൃക്കാക്കര മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.മട്ടഞ്ചാരിയില്‍ 23 പേര്‍ക്കും, രായമംഗലംത്ത് 18 പേര്‍ക്കും,കളമശ്ശേരിയില്‍ 13 പേര്‍ക്കും,കുമ്പളം, എടത്തലയില്‍ ഒമ്പതു പേര്‍ക്ക് വീതവും,എറണാകുളം, തൃക്കാക്കര മേഖലകളില്‍ എട്ടു പേര്‍ക്ക് വീതവും,ചെല്ലാനം,ചിറ്റാട്ടുകരമേഖലയില്‍ ഏഴു പേര്‍ക്ക് വീതവും,ഫോര്‍ട്ട് കൊച്ചി യില്‍ ആറു പേര്‍ക്കും, കോതമംഗലം , കരുമാലൂര്‍, പായിപ്ര,മരട് അഞ്ചു പേര്‍ക്കും,ചേരാനെല്ലൂര്‍,നെല്ലിക്കുഴി,കുന്നുകര,മഞ്ഞള്ളൂര്‍,ശ്രീമൂലനഗരം നാലു പേര്‍ക്കും മൂക്കന്നൂര്‍,മുളവുകാട്,കാഞ്ഞൂര്‍,ഏരൂര്‍ മേഖലകളില്‍ മൂന്നു പേര്‍ക്ക് വീതവും അങ്കമാലി,ആലങ്ങാട്,എടക്കാട്ടുവയല്‍,തിരുവാങ്കുളം,ഏഴിക്കര,കുഴിപ്പള്ളി,ചൂര്‍ണിക്കര,മൂവാറ്റുപുഴ,പോത്താനിക്കാട്,വെങ്ങോല,വടവുകോട്,വടുതല,കടുങ്ങലൂര്‍,തൃപ്പൂണിത്തുറ എന്നിവടങ്ങളില്‍ രണ്ടു പേര്‍ക്കു വീതവും ഇതു കൂടാതെ തമിഴ്‌നാടില്‍ നിന്നുള്ള രണ്ടു പേര്‍ക്കും കോഴിക്കോട് നിന്നുള്ള രണ്ടു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇടക്കൊച്ചി സ്വദേശി,ഇടപ്പള്ളി സ്വദേശിനി,ഉദയംപേരൂര്‍ സ്വദേശിനി ,എരൂര്‍ സ്വദേശിനി,എളംകുന്നപ്പുഴ സ്വദേശിനി,എളമക്കര സ്വദേശി,കലൂര്‍ സ്വദേശി,കവളങ്ങാട് സ്വദേശി,കൂവപ്പടി സ്വദേശിനി,കൊല്ലം സ്വദേശി,ചെങ്ങമനാട് സ്വദേശി,ചോറ്റാനിക്കര സ്വദേശിനി,തൃശൂര്‍ സ്വദേശി,തേവര സ്വദേശിനി,നോര്‍ത്ത് പറവൂര്‍ സ്വദേശിനി,പഞ്ചിമ ബംഗാള്‍ സ്വദേശി,പത്തനംതിട്ട സ്വദേശി,പനയപള്ളി സ്വദേശിനി,പള്ളിപ്പുറം സ്വദേശി,പള്ളുരുത്തി സ്വദേശിനി,പാണ്ടിക്കുടി സ്വദേശിനി,പിറവം സ്വദേശിനി,പുത്തന്‍വേലിക്കരസ്വദേശിനി,പൊറ്റക്കുഴി സ്വദേശി,മലയാറ്റൂര്‍ നീലേശ്വരം സ്വദേശി,മഴുവന്നൂര്‍ സ്വദേശിനി,മുടക്കുഴ സ്വദേശിനി,മുവാറ്റുപുഴസ്വദേശിനി,വട്ടേകുന്നം സ്വദേശി,വരാപ്പുഴ സ്വദേശി,വാരപ്പെട്ടി സ്വദേശി,വാഴക്കാല സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി,വാഴക്കാലസ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി,വാഴക്കുളം സ്വദേശി,വേങ്ങൂര്‍ സ്വദേശിനി,വൈറ്റില സ്വദേശിനി,വടക്കേക്കര സ്വദേശി,എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ കളമശ്ശേരി സ്വദേശിനി,പൂത്തോട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ഉദയംപേരൂര്‍ സ്വദേശി,എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ വെണ്ണല സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ ചേരാനെല്ലൂര്‍ സ്വദേശിനി,ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ വാളകം സ്വദേശി,കരുമാലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയായ എളങ്കുന്നപ്പുഴ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ കവളങ്ങാട് സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ മൂക്കന്നൂര്‍ സ്വദേശി,വടവുകോട് സ്വദേശി,പെരുമ്പാവൂര്‍ സ്വദേശിനി,കൂവപ്പടി സ്വദേശിനി,ചേരാനല്ലൂരില്‍ താമസിക്കുന്ന കൊല്ലം സ്വദേശി,പള്ളിപ്പുറം സ്വദേശിനി,തേവര സ്വദേശി,പാലക്കുഴ സ്വദേശി,വരാപ്പുഴ സ്വദേശി,കരുമാല്ലൂര്‍ സ്വദേശിനി,പച്ചാളം സ്വദേശിനി,തിരുവാങ്കുളം സ്വദേശി,വാരപ്പെട്ടി സ്വദേശി,എളമക്കര സ്വദേശി,ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന വ്യക്തി,മഞ്ഞപ്ര താമസിക്കുന്ന കോട്ടയം സ്വദേശിനി എന്നിവര്‍ക്കും സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇന്ന് പേര്‍ 105 രോഗ മുക്തി നേടി. അതില്‍ 99 പേര്‍ എറണാകുളം ജില്ലക്കാരും 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 2 പേര്‍ മറ്റ് ജില്ലയില്‍ നിന്നുള്ളവരുമാണ്.ഇന്ന് 1267 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 970 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 19636 ആണ്. ഇതില്‍ 17279 പേര്‍ വീടുകളിലും 96 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2261 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 137 പേരെ ആശുപത്രിയില്‍, എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളില്‍നിന്നും എഫ് എല്‍ റ്റി സികളില്‍ നിന്ന് 152 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2728 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 890 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1287 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1309 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 691 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1321 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.