എറണാകുളം ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് കൊവിഡ് ; 354 പേര്‍ക്ക് രോഗ മുക്തി
203 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.64 പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 203 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.64 പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം ്സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
എടത്തല-15,തൃക്കാക്കര-11,പള്ളിപ്പുറം- 11,വെണ്ണല- 8,ഉദയംപേരൂര്‍- 7,കളമശ്ശേരി-7,കോതമംഗലം-7,തൃപ്പൂണിത്തുറ -7,തോപ്പുംപടി- 7,പള്ളുരുത്തി-7,വൈറ്റില - 7,അങ്കമാലി-6,ചെങ്ങമനാട്- 6,നോര്‍ത്തുപറവൂര്‍-6,പിണ്ടിമന -6,പുത്തന്‍വേലിക്കര-6,ഇതര സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ പെരുമ്പാവൂര്‍, ആലുവ, കലൂര്‍, മൂവാറ്റുപുഴ, കറുകുറ്റി, കൂവപ്പടി, കോട്ടപ്പടി, കോട്ടുവള്ളി, ചിറ്റാറ്റുകര, ചൂര്‍ണ്ണിക്കര, ചേരാനല്ലൂര്‍, തേവര, നെല്ലിക്കുഴി, പായിപ്ര, ഫോര്‍ട്ട് കൊച്ചി, മഞ്ഞപ്ര, മഞ്ഞള്ളൂര്‍, മരട്, മുളവുകാട്, മൂക്കന്നൂര്‍, രായമംഗലം, വാരപ്പെട്ടി, വാളകം, വേങ്ങൂര്‍, അശമന്നൂര്‍, ആമ്പല്ലൂര്‍, ആവോലി, എളംകുന്നപ്പുഴ, ഏലൂര്‍, ഐക്കാരനാട്, ഒക്കല്‍, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കാലടി, തിരുവാണിയൂര്‍, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാറക്കടവ്, പാലാരിവട്ടം, മട്ടാഞ്ചേരി, മുടക്കുഴ, മുണ്ടംവേലി, രാമമംഗലം, വടക്കേക്കര, വടവുകോട്, വാഴക്കുളം, ആലങ്ങാട്, ഇടപ്പള്ളി, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, എളമക്കര, കടവന്ത്ര, കവളങ്ങാട്, കാഞ്ഞൂര്‍, കീരംപാറ, കീഴ്മാട്, കുന്നുകര, കുഴിപ്പള്ളി, ചെല്ലാനം, തമ്മനം, നായരമ്പലം, പനമ്പള്ളി നഗര്‍, പിറവം, പൂണിത്തുറ, പൂതൃക്ക, പോണേക്കര, മലയാറ്റൂര്‍ നീലീശ്വരം, മഴുവന്നൂര്‍, വെങ്ങോല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 354 പേര്‍ രോഗ മുക്തി നേടി. ഇന്ന് 603 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2903 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24806 ആണ്. ഇതില്‍ 23948 പേര്‍ വീടുകളിലും 20 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 838 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 58 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 86 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
7845 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ്- 117,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -22,പി വി എസ്- 56,ജി എച്ച് മൂവാറ്റുപുഴ-11,ഡി എച്ച് ആലുവ-3,പറവൂര്‍ താലൂക്ക് ആശുപത്രി- 6,സഞ്ജീവനി -19,സ്വകാര്യ ആശുപത്രികള്‍ - 494,എഫ് എല്‍ റ്റി സികള്‍ - 469,എസ് എല്‍ റ്റി സി കള്‍-79,വീടുകള്‍- 6291 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3519 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.