കൊവിഡ്: എറണാകുളം ജില്ലയില്‍ രോഗം ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്; ഇന്ന് സ്ഥിരീകരിച്ചത് 279 പേര്‍ക്ക്
ജില്ലയില്‍ ഒരു ദിവസം രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇത്ര കുറവ് രേഖപെടുത്തുന്നത് നാളുകള്‍ക്ക് ശേഷമാണ്. ഇന്ന് 503 പേര് രോഗ മുക്തി നേടുകയും ചെയ്തു. ഇന്ന് 192 പേര്‍ക്കാണ് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചത്. 75 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ന് വന്‍ കുറവ്.ഇന്ന് 279 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഒരു ദിവസം രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇത്ര കുറവ് രേഖപെടുത്തുന്നത് നാളുകള്‍ക്ക് ശേഷമാണ്. ഇന്ന് 503 പേര് രോഗ മുക്തി നേടുകയും ചെയ്തു. ഇന്ന് 192 പേര്‍ക്കാണ് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചത്. 75 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
മരട്-30,കുന്നത്തുനാട് -15,പെരുമ്പാവൂര്‍-10,കളമശ്ശേരി- 8,തുറവൂര്‍ - 8,തൃക്കാക്കര-8,തൃപ്പൂണിത്തുറ- 7,ഇടപ്പള്ളി- 6,ഒക്കല്‍-6,ചെങ്ങമനാട്-6,നായരമ്പലം-6,മൂവാറ്റുപുഴ- 6,വെങ്ങോല-6,വൈറ്റില-6,അങ്കമാലി-5,പച്ചാളം- 5,പള്ളുരുത്തി - 5,മഞ്ഞള്ളൂര്‍ -5,വാഴക്കുളം-5,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതു കൂടാതെ ഏലൂര്‍, കടുങ്ങല്ലൂര്‍, കുന്നുകര, കോതമംഗലം, നെടുമ്പാശ്ശേരി, വെണ്ണല, ആയവന, ആലങ്ങാട്, എടത്തല, കടവന്ത്ര, കൂവപ്പടി, തോപ്പുംപടി, മഴുവന്നൂര്‍, മുളന്തുരുത്തി, അശമന്നൂര്‍, എടവനക്കാട്, എളംകുന്നപ്പുഴ, എളമക്കര, കരുമാലൂര്‍, കറുകുറ്റി, കലൂര്‍, കാഞ്ഞൂര്‍, കീരംപാറ, കുമ്പളം, കോട്ടപ്പടി, കോട്ടുവള്ളി, ചേരാനല്ലൂര്‍, ചോറ്റാനിക്കര, തേവര, പായിപ്ര, പാറക്കടവ്, പാലാരിവട്ടം, പെരുമ്പടപ്പ്, പോണേക്കര, മുടക്കുഴ, രാമമംഗലം, വരാപ്പുഴ, വേങ്ങൂര്‍, അയ്യപ്പന്‍കാവ്, അയ്യമ്പുഴ, ആലുവ, ആവോലി, എറണാകുളം സൗത്ത്, കടമക്കുടി, കവളങ്ങാട്, കാലടി, കുട്ടമ്പുഴ, കുഴിപ്പള്ളി, ചിറ്റാറ്റുകര, ചൂര്‍ണ്ണിക്കര, തമ്മനം, നെല്ലിക്കുഴി, നോര്‍ത്തുപറവൂര്‍, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പൂതൃക്ക, പൈങ്ങോട്ടൂര്‍, ഫോര്‍ട്ട് കൊച്ചി, മഞ്ഞപ്ര, മട്ടാഞ്ചേരി, മാറാടി, വടവുകോട്, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് 1689 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1767 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29905 ആണ്. ഇതില്‍ 28574 പേര് വീടുകളിലും 42 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 1289 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 98 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 163 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
9560 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്-144,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-19,പി വി എസ്- 47,ജി എച്ച് മൂവാറ്റുപുഴ-6,ഡി എച്ച് ആലുവ-8,പറവൂര്‍ താലൂക്ക് ആശുപത്രി- 6,സഞ്ജീവനി - 35,സ്വകാര്യ ആശുപത്രികള്‍ -605,എഫ് എല്‍ റ്റി സികള്‍ - 810,എസ് എല്‍ റ്റി സി കള്‍-127,വീടുകള്‍-7474 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 2288 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.