എറണാകുളം ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കൊവിഡ്
262 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ്് ഉദ്യഗസ്ഥനും ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 262 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ്് ഉദ്യഗസ്ഥനും ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്.
കിഴക്കമ്പലം -10,ചെല്ലാനം -10,മൂക്കന്നൂര്‍-10,തൃപ്പൂണിത്തുറ-9,ഏലൂര്‍- 8,കളമശ്ശേരി-8,ചേരാനല്ലൂര്‍- 8,പായിപ്ര- 8,പിറവം -8,കറുകുറ്റി-7,കാഞ്ഞൂര്‍ -7,തൃക്കാക്കര- 7,ഇടപ്പള്ളി- 6,എറണാകുളം നോര്‍ത്ത് - 6,തിരുവാണിയൂര്‍-6,വേങ്ങൂര്‍ -6,കൂത്താട്ടുകുളം-5,കോട്ടുവള്ളി-5,പള്ളുരുത്തി-5,പെരുമ്പാവൂര്‍-5,ഫോര്‍ട്ട് കൊച്ചി-5,മട്ടാഞ്ചേരി- 5,വടക്കേക്കര -5,എടത്തല-4,കലൂര്‍-4,കീഴ്മാട്-4,ചൂര്‍ണ്ണിക്കര- 4,ചേന്ദമംഗലം- 4,ഞാറക്കല്‍-4,മുളന്തുരുത്തി-4,ശ്രീമൂലനഗരം -4,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അങ്കമാലി, എളംകുളം, കരുമാലൂര്‍, കുന്നത്തുനാട്, കുഴിപ്പള്ളി, കൂവപ്പടി, തുറവൂര്‍, മരട്, വാഴക്കുളം, ഉദയംപേരൂര്‍, കടവന്ത്ര, കുമ്പളങ്ങി, കോട്ടപ്പടി, നെല്ലിക്കുഴി, നോര്‍ത്തുപറവൂര്‍, പാമ്പാകുട, പുത്തന്‍വേലിക്കര, പൂതൃക്ക, മഞ്ഞപ്ര, മുടക്കുഴ, മുളവുകാട്, വെങ്ങോല, അയ്യപ്പന്‍കാവ്, ആമ്പല്ലൂര്‍, ആലങ്ങാട്, ഇടക്കൊച്ചി, എടവനക്കാട്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, എളമക്കര, ഒക്കല്‍, കടമക്കുടി, കടുങ്ങല്ലൂര്‍, കല്ലൂര്‍ക്കാട്, കവളങ്ങാട്, കീരംപാറ, കുമ്പളം, കോതമംഗലം, ചിറ്റാറ്റുകര, തേവര, തോപ്പുംപടി, നായരമ്പലം, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാറക്കടവ്, പാലാരിവട്ടം, മണീട്, മഴുവന്നൂര്‍, മാറാടി, വടവുകോട്, വടുതല, വരാപ്പുഴ, വാളകം എന്നിവടങ്ങളില്‍ ഇന്ന് നാലില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 509 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1583 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2449 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23445 ആണ്. ഇന്ന് 52 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 66 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
8189 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 31,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 10,പി വി എസ്- 56,ജിഎച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ-3,പറവൂര്‍ താലൂക്ക് ആശുപത്രി- 2,പള്ളുരുത്തി താലൂക്ക് ആശുപത്രി-3,സഞ്ജീവനി 3,സിയാല്‍- 29,സ്വകാര്യ ആശുപത്രികള്‍ - 342,എഫ് എല്‍ റ്റി സികള്‍ - 127,എസ് എല്‍ റ്റി സി കള്‍- 138,വീടുകള്‍- 7156 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5652 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.