എറണാകുളം ജില്ലയില്‍ ഇന്ന് 2944 പേര്‍ക്ക് കൊവിഡ്
2103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.832 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2944 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.2103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.832 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് 3514 പേര് രോഗ മുക്തി നേടി.3052 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4963 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21203 ആണ്. 18183 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 18782 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 1669 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതില്‍ 149 ആദ്യ ഡോസും, 1280 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 556 ഡോസും, 1112 ഡോസ് കൊവാക്സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 240 ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 88611 ഡോസ് മുന്‍കരുതല്‍ ഡോസ് നല്കി.ജില്ലയില്‍ ഇതുവരെ 5911005 ഡോസ് വാക്സിനാണ് നല്‍കിയത്. 3204588 ആദ്യ ഡോസ് വാക്സിനും, 2617806 സെക്കന്റ് ഡോസ് വാക്സിനും നല്കി.ഇതില്‍ 5186628 ഡോസ് കൊവിഷീല്‍ഡും, 707676 ഡോസ് കൊവാക്സിനും, 16701 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.