എറണാകുളം ജില്ലയില്‍ ഇന്ന് 316 പേര്‍ക്ക് കൊവിഡ്
298 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 298 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് രോഗം ബാധിച്ചവരില്‍ 16 പേര് വിദേശം ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കളമശ്ശേരി- 12,തൃക്കാക്കര-12,തൃപ്പൂണിത്തുറ-11,കടുങ്ങല്ലൂര്‍- 9,കരുമാലൂര്‍-9,മരട്-9,കുന്നത്തുനാട്-8,ഐക്കരനാട്-6,കുമ്പളങ്ങി-6,കുഴിപ്പള്ളി-6,പെരുമ്പാവൂര്‍-6,വടക്കേക്കര-6,വേങ്ങൂര്‍-6,ഇടപ്പള്ളി-5,എടത്തല -5,എറണാകുളം സൗത്ത്-5,കടവന്ത്ര-5,കിഴക്കമ്പലം-5,കോതമംഗലം-5,പൂതൃക്ക-5,വെങ്ങോല-5,ഏഴിക്കര -4,കവളങ്ങാട് - 4,കാഞ്ഞൂര്‍-4,ചേരാനല്ലൂര്‍-4,തിരുവാണിയൂര്‍-4,നോര്‍ത്തുപറവൂര്‍-4,പള്ളുരുത്തി- 4,പാലാരിവട്ടം -4,പിറവം-4,രായമംഗലം-4,വരാപ്പുഴ-4,കലൂര്‍-3,കീഴ്മാട്-3,ചൂര്‍ണ്ണിക്കര- 3,ചേന്ദമംഗലം- 3,പായിപ്ര-3,മുടക്കുഴ -3,മൂക്കന്നൂര്‍-3,വാരപ്പെട്ടി-3,വാഴക്കുളം- 3,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അങ്കമാലി, ആയവന, ആലങ്ങാട്, ആലുവ, ആവോലി, ഉദയംപേരൂര്‍, എറണാകുളം നോര്‍ത്ത്, കറുകുറ്റി, കാലടി, കോട്ടപ്പടി, ചെങ്ങമനാട്, ഞാറക്കല്‍, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, പനമ്പള്ളി നഗര്‍, പള്ളിപ്പുറം, പുത്തന്‍വേലിക്കര, ഫോര്‍ട്ട് കൊച്ചി, മഴുവന്നൂര്‍, മുളന്തുരുത്തി, വടവുകോട്, വടുതല, വാളകം, വെണ്ണല, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, എളംകുളം, എളമക്കര, കടമക്കുടി, കുന്നുകര, കുമ്പളം, കൂവപ്പടി, കോട്ടുവള്ളി, ചളിക്കവട്ടം, ചിറ്റാറ്റുകര, ചോറ്റാനിക്കര, തുറവൂര്‍, തേവര, പച്ചാളം, പല്ലാരിമംഗലം, പാറക്കടവ്, പൂണിത്തുറ, പൈങ്ങോട്ടൂര്‍, പോണേക്കര, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, മുണ്ടംവേലി, മുളവുകാട്, മൂവാറ്റുപുഴ, രാമമംഗലം, വൈറ്റില, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 232 പേര് രോഗ മുക്തി നേടി. ഇന്ന് 1045 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1505 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10553 ആണ്. ഇന്ന് 64 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 38 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2241 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ്- 24,പി വി എസ്- 23,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ- 4,പള്ളുരുത്തി താലൂക്ക് ആശുപത്രി- 16,സഞ്ജീവനി -8,സിയാല്‍-37,സ്വകാര്യ ആശുപത്രികള്‍ -171,എഫ് എല്‍ റ്റി സികള്‍ - 23,എസ് എല്‍ റ്റി സി കള്‍- 100,വീടുകള്‍- 1511 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5458 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.