എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തീവ്രമാകുന്നു; പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്നു
3212 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 3083 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും സി ഐ എസ്എഫ്‌ലെ ഒരു ഉദ്യോഗസ്ഥനും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തലൂടെ രോഗം പിടിപെട്ടു.
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തീവ്രമാകുന്നു.ജില്ലയില്‍ ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരം കടന്നു. ജില്ലയില്‍ ആകെ ചികില്‍സയിലുള്ളവരുടെ എണ്ണം 18,000 കടന്നു.3212 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 3083 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും സി ഐ എസ്എഫ്‌ലെ ഒരു ഉദ്യോഗസ്ഥനും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ-126,തൃക്കാക്കര-107,വെങ്ങോല-98,വരാപ്പുഴ-85,രായമംഗലം-65,കളമശ്ശേരി-63,മരട്-62,ആമ്പല്ലൂര്‍-55,പള്ളുരുത്തി- 54,കലൂര്‍-52,കടുങ്ങല്ലൂര്‍-51,പള്ളിപ്പുറം-51,ഫോര്‍ട്ട് കൊച്ചി-50,എടത്തല-49,പായിപ്ര-49,പൂതൃക്ക-49,ഇടപ്പള്ളി-46,വൈറ്റില- 43,എളംകുന്നപ്പുഴ-40,ചൂര്‍ണ്ണിക്കര -40,ചെങ്ങമനാട്-40,എറണാകുളം നോര്‍ത്ത്-38,മലയാറ്റൂര്‍ നീലീശ്വരം- 38,മഴുവന്നൂര്‍-38,അങ്കമാലി- 37,കുമ്പളം -37,കടവന്ത്ര-35,കോട്ടുവള്ളി-35,എളമക്കര- 34,മൂവാറ്റുപുഴ-33,ആലുവ-32,കുഴിപ്പള്ളി-31,നെടുമ്പാശ്ശേരി-31,എറണാകുളം സൗത്ത് -30,നായരമ്പലം-30,ഉദയംപേരൂര്‍-29,വടുതല -29,ഏലൂര്‍-28,പനമ്പള്ളി നഗര്‍-27,പിറവം -27,പെരുമ്പാവൂര്‍-27,ആലങ്ങാട് -25,തോപ്പുംപടി-25,വാഴക്കുളം- 25,ചിറ്റാറ്റുകര-24,ഞാറക്കല്‍-24,തേവര -24,കുന്നത്തുനാട്- 23,കൂവപ്പടി-23,ചെല്ലാനം-23,പാലാരിവട്ടം-23,വടവുകോട്-23,ആവോലി- 22,ഐക്കരനാട് -22,കല്ലൂര്‍ക്കാട്-22,കിഴക്കമ്പലം-22,വടക്കേക്കര- 22,ആരക്കുഴ-21,കരുമാലൂര്‍- 21,കീഴ്മാട്- 21,കൂത്താട്ടുകുളം -20,ചോറ്റാനിക്കര-20,നോര്‍ത്തുപറവൂര്‍- 20,പാലക്കുഴ-20,മഞ്ഞള്ളൂര്‍-20,കുന്നുകര-19,കുമ്പളങ്ങ- 19,തിരുമാറാടി -19,മുളന്തുരുത്തി-19,ശ്രീമൂലനഗരം- 19,കോതമംഗലം-18,ചേന്ദമംഗലം-18,വാളകം-17,കാഞ്ഞൂര്‍-16,കാലടി -16,ചേരാനല്ലൂര്‍-16,പൈങ്ങോട്ടൂര്‍-16,പോത്താനിക്കാട്-16,കറുകുറ്റി-15,തുറവൂര്‍-15,പല്ലാരിമംഗലം-15,മുണ്ടംവേലി -15,മുളവുകാട്- 15,വാരപ്പെട്ടി-15,വേങ്ങൂര്‍-15,ഇടക്കൊച്ചി-14,തമ്മനം- 14,നെല്ലിക്കുഴി-14,പാറക്കടവ്-14,ഇലഞ്ഞി -13,ഒക്കല്‍- 13,ആയവന-12,പിണ്ടിമന-12,പുത്തന്‍വേലിക്കര- 12,പോണേക്കര-12,വെണ്ണല-12,കീരംപാറ-11,മഞ്ഞപ്ര- 11,മട്ടാഞ്ചേരി-11,അശമന്നൂര്‍-10,തിരുവാണിയൂര്‍-10,മണീട്-10,മാറാടി- 10,കോട്ടപ്പടി-9,മൂക്കന്നൂര്‍-9,അയ്യപ്പന്‍കാവ്-8,കവളങ്ങാട്-8,പനയപ്പിള്ളി- 7,ഏഴിക്കര- 6,കടമക്കുടി-6,പാമ്പാകുട-6,രാമമംഗലം-6,എടക്കാട്ടുവയല്‍ -5,എളംകുളം-5,പച്ചാളം-5,പെരുമ്പടപ്പ്-5,ഇതര സംസ്ഥാന തൊഴിലാളി- 5 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ മുടക്കുഴ,എടവനക്കാട്,കുട്ടമ്പുഴ,പൂണിത്തുറ,ചളിക്കവട്ടം,കരുവേലിപ്പടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 458 പേര്‍ രോഗ മുക്തി നേടി. ഇന്ന് 9595 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 512 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43943 ആണ്. ഇന്ന് 242 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 229 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
18,584 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 44,പി വി എസ്- 47,ജി എച്ച് മൂവാറ്റുപുഴ- 30,ഡി എച്ച് ആലുവ- 20,പള്ളുരുത്തി താലൂക്ക് ആശുപത്രി- 27,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-35,സഞ്ജീവനി 65,സിയാല്‍- 122,സ്വകാര്യ ആശുപത്രികള്‍ -906,എഫ് എല്‍ റ്റി സികള്‍- 16,എസ് എല്‍ റ്റി സി കള്‍- 221,വീടുകള്‍- 13839 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 13856 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.