എറണാകുളം ജില്ലയില്‍ ഇന്ന് 325 പേര്‍ക്ക് കൊവിഡ്; 517 പേര്‍ക്ക് രോഗ മുക്തി

235 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.78 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

Update: 2020-11-23 13:10 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 235 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.78 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേരില്‍ വിദേശം,ഇതരം സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

തൃക്കാക്കര-17,അങ്കമാലി-13,കുന്നത്തുനാട്-11,കോട്ടുവള്ളി-10,എടത്തല-9,കീഴ്മാട്-9,നെടുമ്പാശ്ശേരി-9,നോര്‍ത്തുപറവൂര്‍-9,പള്ളുരുത്തി-9,ഇടപ്പള്ളി-8,കളമശ്ശേരി-8,പള്ളിപ്പുറം- 8,പാലാരിവട്ടം- 8,എളംകുന്നപ്പുഴ-7,എളമക്കര-7,പെരുമ്പാവൂര്‍-7,കുന്നുകര -6,പായിപ്ര-6,ആവോലി-5,കലൂര്‍-5,തുറവൂര്‍-5,ശ്രീമൂലനഗരം-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ ഇലഞ്ഞി, ഒക്കല്‍, കടവന്ത്ര, കറുകുറ്റി, കിഴക്കമ്പലം, ചേരാനല്ലൂര്‍, തൃപ്പൂണിത്തുറ, പോണേക്കര, ഫോര്‍ട്ട് കൊച്ചി, മഞ്ഞപ്ര, മരട്, മഴുവന്നൂര്‍, മൂവാറ്റുപുഴ, വടവുകോട്, ആരക്കുഴ, ആലുവ, തോപ്പുംപടി, മാറാടി, മുണ്ടംവേലി, രായമംഗലം, അശമന്നൂര്‍, ആയവന, ഉദയംപേരൂര്‍, ഏലൂര്‍, ഐക്കാരനാട്, കടുങ്ങല്ലൂര്‍, കാഞ്ഞൂര്‍, കോതമംഗലം, ചെങ്ങമനാട്, തിരുവാണിയൂര്‍, തേവര, നെല്ലിക്കുഴി, പുത്തന്‍വേലിക്കര, മണീട്, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, മുളവുകാട്, വാഴക്കുളം, വെങ്ങോല, വേങ്ങൂര്‍, വൈറ്റില, ആലങ്ങാട്, എടവനക്കാട്, എറണാകുളം സൗത്ത്, ഏഴിക്കര, കരുമാലൂര്‍, കവളങ്ങാട്, കുട്ടമ്പുഴ, കൂവപ്പടി, കോട്ടപ്പടി, ചൂര്‍ണ്ണിക്കര, ചെല്ലാനം, ചേന്ദമംഗലം, ചോറ്റാനിക്കര, തമ്മനം, നായരമ്പലം, പച്ചാളം, പിണ്ടിമന, പോത്താനിക്കാട്, മട്ടാഞ്ചേരി, മൂക്കന്നൂര്‍, വരാപ്പുഴ, വാരപ്പെട്ടി, വാളകം എന്നിവടങ്ങളില്‍ ഇന്ന് സമ്പര്‍ക്കം വഴി അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് 517 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1860 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4205 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24625 ആണ്. ഇതില്‍ 23573 പേര്‍ വീടുകളിലും 43 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1009 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 101 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 111 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.8746 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 106,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ- 5,പറവൂര്‍ താലൂക്ക് ആശുപത്രി- 8,പി വി എസ് - 49,സഞ്ജീവനി - 24,സ്വകാര്യ ആശുപത്രികള്‍ - 511,എഫ് എല്‍ റ്റി സികള്‍ - 644,എസ് എല്‍ റ്റി സി കള്‍- 128,വീടുകള്‍ - 6916 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3756 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News