എറണാകുളം ജില്ലയില്‍ ഇന്ന് 332 പേര്‍ക്ക് കൊവിഡ്

329 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Update: 2021-02-26 13:12 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 329 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര-19,പിറവം-13,വേങ്ങൂര്‍ -12,അങ്കമാലി - 10,കളമശ്ശേരി-10,നെടുമ്പാശ്ശേരി- 10,തൃപ്പൂണിത്തുറ-9,ആവോലി -8,കുട്ടമ്പുഴ-8,കലൂര്‍-7,പാലാരിവട്ടം-7,മഞ്ഞപ്ര-7,രായമംഗലം- 7,എറണാകുളം സൗത്ത്-6,കുഴിപ്പള്ളി -6,വാഴക്കുളം -6,ആലുവ- 5,കുമ്പളം-5,തുറവൂര്‍-5,പാറക്കടവ്- 5,മഴുവന്നൂര്‍-5,വെങ്ങോല-5 എന്നിങ്ങനെ രോഗം സ്ഥിരീകരിച്ചു.

കൂടാതെ എടത്തല, ഏലൂര്‍, കുന്നത്തുനാട്, കൂത്താട്ടുകുളം, പാമ്പാകുട, പാലക്കുഴ, മണീട്, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, ആലങ്ങാട്, ഇടപ്പള്ളി, എറണാകുളം നോര്‍ത്ത്, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കല്ലൂര്‍ക്കാട്, കാലടി, കിഴക്കമ്പലം, കുന്നുകര, ചെല്ലാനം, ചേന്ദമംഗലം, ചേരാനല്ലൂര്‍, തേവര, തോപ്പുംപടി, പള്ളുരുത്തി, പെരുമ്പാവൂര്‍, മുളന്തുരുത്തി, വടക്കേക്കര, വടുതല, ആയവന, ഉദയംപേരൂര്‍, എളംകുന്നപ്പുഴ, ഒക്കല്‍, കറുകുറ്റി, കൂവപ്പടി, ചോറ്റാനിക്കര, ഞാറക്കല്‍, തിരുമാറാടി, നെല്ലിക്കുഴി, നോര്‍ത്തുപറവൂര്‍, പള്ളിപ്പുറം, പുത്തന്‍വേലിക്കര, മഞ്ഞള്ളൂര്‍, മരട്, മൂക്കന്നൂര്‍, വരാപ്പുഴ, വാളകം, വൈറ്റില, ശ്രീമൂലനഗരം, ആമ്പല്ലൂര്‍, ആരക്കുഴ, എടക്കാട്ടുവയല്‍, എളംകുളം, എളമക്കര, കടമക്കുടി, കവളങ്ങാട്, കാഞ്ഞൂര്‍, കീരംപാറ, കീഴ്മാട്, കോട്ടുവള്ളി, കോതമംഗലം, ചൂര്‍ണ്ണിക്കര, പല്ലാരിമംഗലം, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, മുളവുകാട്, മൂവാറ്റുപുഴ, വടവുകോട്, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 345 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2578 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2668 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25224 ആണ്. ഇന്ന് 55 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 107 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

9072 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 36,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 10,പി വി എസ് - 55,ജി എച്ച് മൂവാറ്റുപുഴ- 12,ഡി എച്ച് ആലുവ-2,പറവൂര്‍ താലൂക്ക് ആശുപത്രി- 6,പള്ളുരുത്തി താലൂക്ക് ആശുപത്രി - 6,സഞ്ജീവനി -4,സിയാല്‍- 42,സ്വകാര്യ ആശുപത്രികള്‍ - 405,എഫ് എല്‍ റ്റി സികള്‍ - 120,എസ് എല്‍ റ്റി സി കള്‍- 154,വീടുകള്‍- 7888 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6950 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News