എറണാകുളത്ത് ഇന്ന് 34 പേര്‍ക്ക് കൊവിഡ്; 69 പേര്‍ക്ക് രോഗ മുക്തി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് 479 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 987 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 31 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ.ആലങ്ങാട് സ്വദേശി,വാഴക്കുളം സ്വദേശി,18,52 വയസുള്ള കാലടി സ്വദേശികള്‍,രണ്ടു വയസ്സുള്ള കളമശ്ശേരി സ്വദേശിനിയായ കുട്ടി,ആറുമാസം പ്രായമുള്ള നായരമ്പലം സ്വദേശിയായ കുട്ടി,അശമന്നൂര്‍ സ്വദേശിനി,എടത്തല സ്വദേശിനി, 33,68 വയസുള്ള നായരമ്പലം സ്വദേശികള്‍,അങ്കമാലി, തുറവൂര്‍ സ്വദേശി,എടത്തല സ്വദേശിനി,ചൂര്‍ണിക്കര സ്വദേശി,അങ്കമാലി, തുറവൂര്‍ സ്വദേശിനി,അശമന്നൂര്‍ സ്വദേശി,അങ്കമാലി, തുറവൂര്‍ സ്വദേശിനി,കളമശ്ശേരി സ്വദേശി,കൂത്താട്ടുകുളം സ്വദേശിനി,ഫോര്‍ട്ട് കൊച്ചി സ്വദേശി,ആലങ്ങാട് സ്വദേശിനി,നായരമ്പലം സ്വദേശി,തൃക്കാക്കര സ്വദേശിനി,34,36 വയസുള്ള കുന്നുകര സ്വദേശികള്‍,നെടുമ്പാശ്ശേരി സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ പിറവം സ്വദേശിനി,ഏലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആലുവ സ്വദേശിനിയായ ആരോഗ്യപ്രവര്ത്തകഎന്നിവര്ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ 24,46 വയസുളള തൃക്കാക്കര സ്വദേശിനികള്‍,മട്ടാഞ്ചേരി സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.ജൂലായ് 22ന് മരണമടഞ്ഞ 65 വയസുള്ള വാഴക്കുളം സ്വദേശിനിയുടെ പരിശോധന ഫലവും ഇതില്‍ ഉള്‍പ്പെടുന്നതായും അധികൃതര്‍ വ്യക്തമാക്കി.എറണാകുളത്തു ചികില്‍സ ആവശ്യത്തിനായി എത്തിയ മാലിദ്വീപ് സ്വദേശി,ദമാമില്‍ നിന്നെത്തിയ പാറക്കടവ് സ്വദേശി,ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിനി എന്നിവരാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍.ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടുപേരും മലപ്പുറത്തു രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ എറണാകുളത്താണ് ചികില്‍സയില്‍ ഉള്ളത്
.ഇന്ന് 69 പേര് രോഗ മുക്തി നേടി. ഇതില്‍ എറണാകുളം ജില്ലക്കാരായ 62 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരാളും, 6 പേര് മറ്റ് ജില്ലക്കാരുമാണ് .ഇന്ന് 479 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 987 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11379 ആണ്. ഇതില്‍ 9802 പേര് വീടുകളിലും, 194 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1383 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 146 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്നുമായി 105 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.795 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 751 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 692 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1027 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 1840 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.