എറണാകുളം ജില്ലയില്‍ ഇന്ന് 3435 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.33 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3368 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.57 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-09-03 13:24 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3435 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.15.33 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3368 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.57 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര - 125,പിണ്ടിമന - 103,തൃപ്പൂണിത്തുറ - 97,കുമ്പളങ്ങി - 73

,കളമശ്ശേരി - 71,കുട്ടമ്പുഴ - 60,ആയവന - 58,കുന്നത്തുനാട് - 57,കോട്ടുവള്ളി - 56

,ചെങ്ങമനാട് - 55,എളംകുന്നപ്പുഴ - 53,പുത്തന്‍വേലിക്കര - 53,ഇടപ്പള്ളി - 52,വൈറ്റില - 51,കുമ്പളം - 50,

മരട് - 50,മലയാറ്റൂര്‍ നീലീശ്വരം - 49,എടത്തല - 46,വടക്കേക്കര - 46,വാളകം - 45,കിഴക്കമ്പലം - 43,

ആലങ്ങാട് - 42,നായരമ്പലം - 42,കരുമാലൂര്‍ - 41,ഉദയംപേരൂര്‍ - 40,പള്ളിപ്പുറം - 40,പൂതൃക്ക - 40,

മുളവുകാട് - 40,പാലാരിവട്ടം - 39,കടവന്ത്ര - 38,ഞാറക്കല്‍ - 37,കോതമംഗലം - 36,കവളങ്ങാട് - 35,ചൂര്‍ണ്ണിക്കര - 35

,മാറാടി - 35,തിരുവാണിയൂര്‍ - 34,തുറവൂര്‍ - 34,നെടുമ്പാശ്ശേരി - 34,പായിപ്ര - 34

,പിറവം - 34,ഏലൂര്‍ - 33,കാലടി - 33,കുന്നുകര - 33,ചേരാനല്ലൂര്‍ - 33,മഞ്ഞപ്ര - 33

,മൂവാറ്റുപുഴ - 32,അങ്കമാലി - 30,കുഴിപ്പള്ളി - 30,വെങ്ങോല - 30,ഫോര്‍ട്ട് കൊച്ചി - 28

,മഴുവന്നൂര്‍ - 28,വടവുകോട് - 28,ആവോലി - 27,കലൂര്‍ - 27,ആമ്പല്ലൂര്‍ - 26

,പാറക്കടവ് - 26,രായമംഗലം - 26,ഇലഞ്ഞി - 25,മഞ്ഞള്ളൂര്‍ - 25,വരാപ്പുഴ - 25,ചേന്ദമംഗലം - 24,പള്ളുരുത്തി - 24,

വാഴക്കുളം - 22,ചിറ്റാറ്റുകര - 21,തമ്മനം - 21

,നെല്ലിക്കുഴി - 21,പെരുമ്പാവൂര്‍ - 21,വാരപ്പെട്ടി - 21,എളമക്കര - 20,ചോറ്റാനിക്കര - 20,അയ്യമ്പുഴ - 19,ആലുവ - 19,ഐക്കാരനാട് - 18,കൂവപ്പടി - 18,നോര്‍ത്തുപറവൂര്‍ - 18

,പൈങ്ങോട്ടൂര്‍ - 18,പോത്താനിക്കാട് - 18,മുളന്തുരുത്തി - 18,വടുതല - 18,എടവനക്കാട് -17

,കോട്ടപ്പടി - 17,ഒക്കല്‍ - 16,കടമക്കുടി - 16,കാഞ്ഞൂര്‍ - 16,ചെല്ലാനം - 16,പനമ്പള്ളി നഗര്‍ - 16,പല്ലാരിമംഗലം - 16,

കടുങ്ങല്ലൂര്‍ - 15,കീഴ്മാട് - 15,എറണാകുളം നോര്‍ത്ത് - 13,കല്ലൂര്‍ക്കാട് - 13,കറുകുറ്റി - 12,പാമ്പാകുട - 12,പാലക്കുഴ - 12,അശമന്നൂര്‍ - 11,ഏഴിക്കര - 11,കൂത്താട്ടുകുളം - 11,വെണ്ണല - 11,എറണാകുളം സൗത്ത് - 10,പൂണിത്തുറ - 10,മട്ടാഞ്ചേരി - 10,മൂക്കന്നൂര്‍ - 10,കീരംപാറ - 9,പോണേക്കര - 9,തിരുമാറാടി - 8

,തേവര - 8,തോപ്പുംപടി - 8,ആരക്കുഴ - 7,എടക്കാട്ടുവയല്‍ - 7,മുണ്ടംവേലി - 7,രാമമംഗലം - 6,ചളിക്കവട്ടം - 5,

പച്ചാളം - 5,പെരുമ്പടപ്പ് - 5,മണീട് - 5,ശ്രീമൂലനഗരം - 5

ഇതര സംസ്ഥാന തൊഴിലാളി - 8 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ഇടക്കൊച്ചി, പനയപ്പിള്ളി, അയ്യപ്പന്‍കാവ്, എളംകുളം, ചക്കരപ്പറമ്പ്, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന്

അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 2321 പേര്‍ രോഗ മുക്തി നേടി.

ഇന്ന് 3538 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3406 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42813 ആണ്. ഇന്ന് 157 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 186 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.32150 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളേജ് - 70,ജി എച്ച് മൂവാറ്റുപുഴ-32,ജി എച്ച് എറണാകുളം- 57,ഡി എച്ച് ആലുവ- 64,പള്ളുരുത്തി താലൂക്ക് ആശുപത്രി 29,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 36,അങ്കമാലി താലൂക്ക് ആശുപത്രി 15,പിറവം താലൂക്ക് ആശുപത്രി 22,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 186,സഞ്ജീവനി 33

,സ്വകാര്യ ആശുപത്രികള്‍ - 1341,എഫ് എല്‍ റ്റി സി കള്‍ - 400,എസ് എല്‍ റ്റി സി കള്‍- 455,ഡോമിസിലറി കെയര്‍ സെന്റെര്‍- 1050,വീടുകള്‍- 24925 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 22407 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News