എറണാകുളം ജില്ലയില്‍ ഇന്ന് 3490 പേര്‍ക്ക് കൊവിഡ്
2814 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.660 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.14 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3490 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.2814 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.660 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.14 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്.ഇന്ന് 8943 പേര്‍ രോഗ മുക്തി നേടി.2869 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 8503 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 55795 ആണ്.
51823 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 11317 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 6984 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 1188 ആദ്യ ഡോസും, 3327 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 4861 ഡോസും, 2120 ഡോസ് കൊവാക്‌സിനും 3 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 2469 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 75671 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 5863533 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3199347 ആദ്യ ഡോസ് വാക്‌സിനും, 2588515 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5161657 ഡോസ് കോവിഷീല്‍ഡും, 685191 ഡോസ് കോവാക്‌സിനും, 16685 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.