എറണാകുളം ജില്ലയില്‍ ഇന്ന് 354 പേര്‍ക്ക് കൊവിഡ്

324 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 30 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

Update: 2022-03-03 13:48 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.324 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 30 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് 650 പേര്‍ രോഗ മുക്തി നേടി.481 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 971 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 5097 ആണ്. 3341 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 4967 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്..ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 7835 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 744 ആദ്യ ഡോസും, 5940 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 3817 ഡോസും, 4017 ഡോസ് കൊവാക്‌സിനും ഒരു ഡോസ് സ്പുടിനിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 1151 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 97588 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 5995226 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3211693 ആദ്യ ഡോസ് വാക്‌സിനും, 2685945 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5212436 ഡോസ് കോവിഷീല്‍ഡും, 766055 ഡോസ് കോവാക്‌സിനും, 16735 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.

Tags:    

Similar News