എറണാകുളം ജില്ലയില്‍ ഇന്ന് 3744 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.27 ശതമാനം
3620 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.109 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 16 പേര്‍ക്കും നാവിക സേനയിലെ നാല് ഉദ്യോഗസ്ഥര്‍ക്കും രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3744 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3620 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.109 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 16 പേര്‍ക്കും നാവിക സേനയിലെ നാല് ഉദ്യോഗസ്ഥര്‍ക്കും രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.25.27 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.തൃക്കാക്കരയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.150 പേര്‍ക്ക് ഇവിടെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കവളങ്ങാട്- 101,ശ്രീമൂലനഗരം - 98,തൃപ്പൂണിത്തുറ-90,പള്ളുരുത്തി- 86,കറുകുറ്റി-82,കുമ്പളങ്ങി- 79,കടുങ്ങല്ലൂര്‍-70,പിറവം-62,ഫോര്‍ട്ട് കൊച്ചി-61,മഴുവന്നൂര്‍-59,മരട് -58,വാഴക്കുളം -57,വെങ്ങോല-57,ചേരാനല്ലൂര്‍-56,കാലടി-54,കലൂര്‍-52,തേവര-52,മൂക്കന്നൂര്‍-52,പാലക്കുഴ -48,വടക്കേക്കര-48,രായമംഗലം-45,ഏലൂര്‍-43,തിരുവാണിയൂര്‍-42,വാരപ്പെട്ടി- 42,മട്ടാഞ്ചേരി-41,വെണ്ണല-40,കാഞ്ഞൂര്‍-39,പെരുമ്പാവൂര്‍-39,ഇടപ്പള്ളി-38,
ഉദയംപേരൂര്‍-38,ഏഴിക്കര-38,കളമശ്ശേരി-38,കൂവപ്പടി-38,വരാപ്പുഴ -38,ഒക്കല്‍- 34,കോട്ടുവള്ളി- 34,എളംകുന്നപ്പുഴ-33,എളമക്കര -33,നെടുമ്പാശ്ശേരി- 33,പായിപ്ര-33,കടവന്ത്ര -32,തിരുമാറാടി-32,വടുതല-32,അങ്കമാലി-31,കോട്ടപ്പടി- 31,മണീട്-31,മുളവുകാട്-31,കടമക്കുടി-30,കോതമംഗലം-30,ചോറ്റാനിക്കര-30,
വൈറ്റില-30,ആലുവ-29,മലയാറ്റൂര്‍ നീലീശ്വരം-29,മുളന്തുരുത്തി-29,മൂവാറ്റുപുഴ-29,അശമന്നൂര്‍-28,എടത്തല-28,കീഴ്മാട്-28,കുന്നുകര- 28,ഞാറക്കല്‍- 27,ആരക്കുഴ-26,പാറക്കടവ്- 26,ഇടക്കൊച്ചി -24,പാലാരിവട്ടം-24,പൈങ്ങോട്ടൂര്‍- 24,ആയവന - 23,ആലങ്ങാട്-23,ചൂര്‍ണ്ണിക്കര-23,പൂതൃക്ക - 23,ഇലഞ്ഞി -22,കുന്നത്തുനാട് -22,എറണാകുളം സൗത്ത് - 21,ചിറ്റാറ്റുകര - 21,നെല്ലിക്കുഴി - 21,കീരംപാറ-20,ചളിക്കവട്ടം -20,തുറവൂര്‍ -20,കുഴിപ്പള്ളി-19,പള്ളിപ്പുറം -19,വടവുകോട് -19,തോപ്പുംപടി-18,നായരമ്പലം-18,കുട്ടമ്പുഴ -17,പോണേക്കര-16,മുണ്ടംവേലി -16,കുമ്പളം- 15,കിഴക്കമ്പലം-14,കൂത്താട്ടുകുളം-14,ചേന്ദമംഗലം-14,
വാളകം -14,ഐക്കാരനാട് -13,കരുമാലൂര്‍-13,നോര്‍ത്തുപറവൂര്‍-13,പെരുമ്പടപ്പ്-13,അയ്യമ്പുഴ-12,ആവോലി-12,എറണാകുളം നോര്‍ത്ത് -12,ചെങ്ങമനാട് -12,പച്ചാളം- 12,എളംകുളം-11,പല്ലാരിമംഗലം-11,പുത്തന്‍വേലിക്കര - 11,പോത്താനിക്കാട് -11,പനയപ്പിള്ളി-9,ആമ്പല്ലൂര്‍-8,തമ്മനം-8,പൂണിത്തുറ-8,എടക്കാട്ടുവയല്‍-7,ചക്കരപ്പറമ്പ്-7,ചെല്ലാനം -7,മാറാടി- 7,എടവനക്കാട്-6,കല്ലൂര്‍ക്കാട് -6,പാമ്പാകുട-6,പിണ്ടിമന-6,വേങ്ങൂര്‍-5,ഇതര സംസ്ഥാന തൊഴിലാളി-8 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ കുന്നുംപുറം ,മഞ്ഞള്ളൂര്‍ ,രാമമംഗലം ,അയ്യപ്പന്‍കാവ് ,പനമ്പള്ളി നഗര്‍ ,കരുവേലിപ്പടി, മഞ്ഞപ്ര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 3065 പേര് രോഗ മുക്തി നേടി. ഇന്ന് 4244 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 801 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 117515 ആണ്. ഇന്ന് 508 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 295 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 69844 ആണ്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 175,പി വി എസ് - 83,ജി എച്ച് മൂവാറ്റുപുഴ- 40,ജി എച്ച് എറണാകുളം-35,ഡി എച്ച് ആലുവ- 80,പള്ളുരുത്തി താലൂക്ക് ആശുപത്രി 36,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 35,പറവൂര്‍ താലൂക്ക് ആശുപത്രി - 30,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 53,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി -39,കോതമംഗലം താലൂക്ക് ആശുപത്രി 21,കരുവേലിപ്പടി താലൂക്ക് ആശുപത്രി -4,സഞ്ജീവനി 86,സ്വകാര്യ ആശുപത്രികള്‍ - 2602,എഫ് എല്‍ റ്റി സികള്‍ - 563,എസ് എല്‍ റ്റി സി കള്‍- 462,ഡോമിസിലറി കെയര്‍ സെന്റെര്- 567,വീടുകള്‍- 61189 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14811 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.