എറണാകുളം ജില്ലയില്‍ ഇന്ന് 383 പേര്‍ക്ക് കൊവിഡ്

374 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഒമ്പതു പേര്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയവരാണ്.സമ്പര്‍ക്കം വഴി ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Update: 2020-09-17 14:14 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 383 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 374 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഒമ്പതു പേര്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയവരാണ്.മധ്യപ്രദേശ് സ്വദേശി,അസമില്‍ നിന്ന് വന്ന കടവന്ത്ര സ്വദേശി,അസമില്‍ നിന്ന് വന്ന കടവന്ത്ര സ്വദേശിനി ,കറുകുറ്റി സ്വദേശി,തമിഴ്‌നാട് സ്വദേശി,രണ്ട് ദാമന്‍ ഡിയു സ്വദേശികള്‍,മംഗലാപുരത്തു നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി,വാത്തുരുത്തി സ്വദേശിനി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ ആലുവ സ്വദേശി, കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ വാളകം സ്വദേശിനി,കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പിണ്ടിമന സ്വദേശിനി,കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ രായമംഗലം സ്വദേശിനി, കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഐക്കാരനാട് സ്വദേശിനി കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പൂതൃക്ക സ്വദേശിനി, കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ വാളകം സ്വദേശിനി,കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഐക്കരനാട് സ്വദേശിനി,കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ വടവുകോട് പുത്തന്‍ കുരിശ് സ്വദേശിനി,കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ വടവുകോട് സ്വദേശിനി,തൃശൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ അങ്കമാലി തുറവൂര്‍ സ്വദേശിനി,നോര്‍ത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ തിരുമാറാടി സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഏഴിക്കര സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ കോഴിക്കോട് സ്വദേശി എന്നിവരാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍.

അങ്കമാലി തുറവൂര്‍-3,ആലങ്ങാട്-11,ആലുവ -6,ഇടപ്പള്ളി-5, ഉദയംപേരൂര്‍-6, എടത്തല-15,എറണാകുളം-13, എളമക്കര-6,ഏരൂര്‍-3,ഏലൂര്‍ -4,ഐയ്ക്കരനാട്-3,ഒക്കല്‍ -5,കടമക്കുടി-3,കടവന്ത്ര-2,കടുങ്ങല്ലൂര്‍ -5,കരുമാലൂര്‍-8,കറുകുറ്റി-5,കലൂര്‍-4, കളമശ്ശേരി -2,കാലടി -5,കീഴ്മാട്-6,കുമ്പളങ്ങി-5,കൂവപ്പടി-4,കൊട്ടുവള്ളി-2, കോട്ടപ്പടി-3,കോതമംഗലം-10,ചൂര്‍ണിക്കര-3,ചെല്ലാനം -2, ചേരാനെല്ലൂര്‍-9,ചോറ്റാനിക്കര -3,ഞാറക്കല്‍-4,തൃക്കാക്കര-12,തൃപ്പുണിത്തുറ -16,തോപ്പുംപടി -5,നായരമ്പലം-2,നെടുമ്പശ്ശേരി-10,പള്ളിപ്പുറം-2,പള്ളുരുത്തി -9, പായിപ്ര-19,പാലാരിവട്ടം-2,പെരുമ്പാവൂര്‍ -5,പോണേക്കര-4,ഫോര്‍ട്ട് കൊച്ചി-7,മട്ടാഞ്ചേരി -17,മരട് -2,മഴുവന്നൂര്‍-7,മുളംതുരുത്തി-3, വടക്കേക്കര-2,വാഴക്കുളം -6, വെങ്ങോല -15, വൈറ്റില-2, ശ്രീമൂലനഗരം-3 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇത് കൂടാതെ രണ്ട് ആലപ്പുഴ സ്വദേശികള്‍,രണ്ട് കോഴിക്കോട് സ്വദേശികള്‍, അഞ്ച് കൊല്ലം സ്വദേശികള്‍, മൂന്ന് ബീഹാര്‍ സ്വദേശികള്‍ എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

നോര്‍ത്ത് പറവൂര്‍ സ്വദേശി,പച്ചാളം സ്വദേശി ,പാമ്പാക്കുട സ്വദേശി,പാലക്കാട് സ്വദേശി,പിണ്ടിമന സ്വദേശി,പിറവം സ്വദേശി,മഞ്ഞള്ളൂര്‍ സ്വദേശിനി, മുടക്കുഴ സ്വദേശിനി,മുളവുകാട് സ്വദേശി,മൂക്കന്നൂര്‍ സ്വദേശി,മൂവാറ്റുപുഴ സ്വദേശിനി, വടക്കന്‍ പറവൂര്‍ സ്വദേശി,വരാപ്പുഴ സ്വദേശി,വാളകം സ്വദേശിനി, വെണ്ണല സ്വദേശി,വെസ്റ്റ് ബംഗാള്‍ സ്വദേശി,സൗത്ത് വാഴക്കുളം സ്വദേശി,തൃശ്ശൂര്‍ സ്വദേശി,തെലങ്കാന സ്വദേശിനി,ചിറ്റാട്ടുകര സ്വദേശി,കുമ്പളം സ്വദേശി,കിഴക്കമ്പലം സ്വദേശി,കാക്കനാട് സ്വദേശിനി,കണ്ണൂര്‍ സ്വദേശി,എളങ്കുന്നപ്പുഴ സ്വദേശിനി,അയ്യപ്പന്‍കാവ് സ്വദേശി,അശമന്നൂര്‍ സ്വദേശിനി,തമിഴ്‌നാട് സ്വദേശി,തമ്മനം സ്വദേശിനി,തിരുമാറാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി ,തിരുവാണിയൂര്‍ സ്വദേശി,തുറവൂര്‍ സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് 357 പേര്‍ രോഗ മുക്തി നേടി. അതില്‍ 334 പേര്‍ എറണാകുളം ജില്ലക്കാരും 13 പേര്‍ മറ്റ് ജില്ലക്കാരും 10 പേര്‍ മറ്റ് സംസ്ഥാനത്തു നിന്നുമാണ്.ഇന്ന് 889 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1450 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21742 ആണ്. ഇതില്‍ 19661 പേര്‍ വീടുകളിലും 125 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1956 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 327 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 227 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 3271 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1100 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 3404 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1460 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1021 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1971 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.  

Tags:    

Similar News