എറണാകുളം ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കൊവിഡ്
378 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.12 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 378 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.12 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
തൃക്കാക്കര-26,കോതമംഗലം-17,ഇടപ്പള്ളി -11,ഫോര്‍ട്ട് കൊച്ചി-11,എറണാകുളം സൗത്ത്-10,അങ്കമാലി- 9,കളമശ്ശേരി-8,പെരുമ്പാവൂര്‍-8,വരാപ്പുഴ-8,ഏലൂര്‍ -7,കറുകുറ്റി-7,കാലടി-7,ചേരാനല്ലൂര്‍-7,മഞ്ഞപ്ര-7,വടക്കേക്കര-7,കോട്ടുവള്ളി-6,നോര്‍ത്തുപറവൂര്‍-6,പാലാരിവട്ടം- 6,ആലങ്ങാട്-5,എടത്തല -5,കടവന്ത്ര-5,കുട്ടമ്പുഴ-5,കുന്നുകര-5,തുറവൂര്‍-5,തൃപ്പൂണിത്തുറ - 5,പനമ്പള്ളി നഗര്‍-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആലുവ, എളംകുന്നപ്പുഴ, എളമക്കര, കലൂര്‍, കിഴക്കമ്പലം, കോട്ടപ്പടി, നെല്ലിക്കുഴി, പായിപ്ര, മരട്, മലയാറ്റൂര്‍ നീലീശ്വരം, മൂവാറ്റുപുഴ, ഐക്കാരനാട്, കൂവപ്പടി, ചെങ്ങമനാട്, ചോറ്റാനിക്കര, ഞാറക്കല്‍, തമ്മനം, തേവര, നെടുമ്പാശ്ശേരി, പാറക്കടവ്, മട്ടാഞ്ചേരി, വെണ്ണല, അയ്യപ്പന്‍കാവ്, ആയവന, ആവോലി, ഉദയംപേരൂര്‍, കവളങ്ങാട്, കാഞ്ഞൂര്‍, കൂത്താട്ടുകുളം, ചളിക്കവട്ടം, ചൂര്‍ണ്ണിക്കര, ചെല്ലാനം, ചേന്ദമംഗലം, പള്ളിപ്പുറം, പള്ളുരുത്തി, പിറവം, പൈങ്ങോട്ടൂര്‍, മഴുവന്നൂര്‍, മുളന്തുരുത്തി, രായമംഗലം, വാരപ്പെട്ടി, വൈറ്റില, ശ്രീമൂലനഗരം, അയ്യമ്പുഴ, അശമന്നൂര്‍, ഇലഞ്ഞി, എടവനക്കാട്, എളംകുളം, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കീരംപാറ, കീഴ്മാട്, കുമ്പളം, കുഴിപ്പള്ളി, തിരുമാറാടി, നായരമ്പലം, പിണ്ടിമന, പുതുക്കലവട്ടം, പുത്തന്‍വേലിക്കര, പൂണിത്തുറ, പൂതൃക്ക, പോത്താനിക്കാട്, മുടക്കുഴ, മുണ്ടംവേലി, മൂക്കന്നൂര്‍, വടവുകോട്, വാളകം, വാഴക്കുളം, വെങ്ങോല, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 502 പേര് രോഗ മുക്തി നേടി. ഇന്ന് 1399 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 10 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26682 ആണ്. ഇന്ന് 40 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 77 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.9725 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്
കളമശ്ശേരി മെഡിക്കല്‍ കോളേജ് - 47,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22,പള്ളുരുത്തി താലൂക്ക് ആശുപത്രി-5,പറവൂര്‍ താലൂക്ക് ആശുപത്രി - 1,പി വി എസ് - 68,ജി എച്ച് മൂവാറ്റുപുഴ- 11,ഡി എച്ച് ആലുവ-11,സഞ്ജീവനി 19,സിയാല്‍- 33,സ്വകാര്യ ആശുപത്രികള്‍ - 600,എഫ് എല്‍ റ്റി സികള്‍ - 164,എസ് എല്‍ റ്റി സി കള്‍- 192,വീടുകള്‍- 8159 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4008 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.