എറണാകുളം ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.29 %
383 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.12 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.6.29 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.383 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.12 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം പിടിപെട്ടു.ജില്ലയില്‍ ഇന്ന് ഇന്ന് 527 പേര്‍ രോഗ മുക്തി നേടി.531 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1180 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 17480 ആണ്. 4948 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 1പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 6314 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 11872 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 1222 ആദ്യ ഡോസും, 10650 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 11677 ഡോസും,169 ഡോസ് കോവാക്‌സിനും, 26 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.