എറണാകുളം ജില്ലയില്‍ ഇന്ന് 400 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.38 %

386 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകര്‍കരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

Update: 2022-01-01 13:54 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 400 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.386 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകര്‍കരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇന്ന് 434 പേര്‍ രോഗ മുക്തി നേടി. 564 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 914 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10168 ആണ്. 3603 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 7438 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 3534 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 465 ആദ്യ ഡോസും, 3069 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 3360 ഡോസും, 152 ഡോസ് കൊവാക്‌സിനും, 22 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

Tags:    

Similar News