എറണാകുളം ജില്ലയില്‍ ഇന്ന് 408 പേര്‍ക്ക് കൊവിഡ്
393 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.10 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 408 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 393 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.10 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കൂവപ്പടി- 39,തൃക്കാക്കര-19,മുടക്കുഴ -17,വാരപ്പെട്ടി-13,കളമശ്ശേരി-12,കുന്നുകര-10,കാലടി-9,കീരംപാറ-9,ചേരാനല്ലൂര്‍- 9,തൃപ്പൂണിത്തുറ-9,പാലാരിവട്ടം -9,വേങ്ങൂര്‍-9,അങ്കമാലി- 9,നോര്‍ത്തുപറവൂര്‍-8,കലൂര്‍-7,കാഞ്ഞൂര്‍-7,കുന്നത്തുനാട്-7,ചേന്ദമംഗലം-7,പായിപ്ര -7,മഴുവന്നൂര്‍-7,ചോറ്റാനിക്കര-6,മുളന്തുരുത്തി-6,ആലങ്ങാട്- 5,ചെങ്ങമനാട്- 5,മരട്-5,മലയാറ്റൂര്‍ നീലീശ്വരം -5,വടവുകോട്- 5,ഇതര സംസ്ഥാനതൊഴിലാളി- 1 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇടപ്പള്ളി, എറണാകുളം സൗത്ത്, കുമ്പളം, തുറവൂര്‍, നായരമ്പലം, നെടുമ്പാശ്ശേരി, പള്ളിപ്പുറം, പാറക്കടവ്, പിണ്ടിമന, മട്ടാഞ്ചേരി, മൂവാറ്റുപുഴ, അയ്യപ്പന്‍കാവ്, എറണാകുളം നോര്‍ത്ത്, എളംകുന്നപ്പുഴ, കടവന്ത്ര, കീഴ്മാട്, കുമ്പളങ്ങി, നെല്ലിക്കുഴി, പള്ളുരുത്തി, പെരുമ്പാവൂര്‍, ഫോര്‍ട്ട് കൊച്ചി, മുണ്ടംവേലി, വടക്കേക്കര, വെങ്ങോല, വൈറ്റില, ആയവന, ആവോലി, ഏലൂര്‍, കരുമാലൂര്‍, കല്ലൂര്‍ക്കാട്, കൂത്താട്ടുകുളം, കോതമംഗലം, ചിറ്റാറ്റുകര, പല്ലാരിമംഗലം,പൂതൃക്ക, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, ആമ്പല്ലൂര്‍, ആലുവ, ഇലഞ്ഞി, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എടത്തല, എളമക്കര, ഒക്കല്‍, കടമക്കുടി, കടുങ്ങല്ലൂര്‍, കിഴക്കമ്പലം, കുഴിപ്പള്ളി, കോട്ടപ്പടി, കോട്ടുവള്ളി, ചൂര്‍ണ്ണിക്കര, ചെല്ലാനം, ഞാറക്കല്‍, തിരുവാണിയൂര്‍, തോപ്പുംപടി, പാമ്പാകുട, പുത്തന്‍വേലിക്കര, പോണേക്കര, മഞ്ഞപ്ര, മണീട്, മൂക്കന്നൂര്‍, രായമംഗലം, വടുതല, വാളകം, വാഴക്കുളം, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 490 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1132 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1250 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25207 ആണ്. ഇന്ന് 65 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 76 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.9101 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 38,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 9,പി വി എസ്- 55,ജി എച്ച് മൂവാറ്റുപുഴ- 22,ഡി എച്ച് ആലുവ-3,പറവൂര്‍ താലൂക്ക് ആശുപത്രി- 4,പള്ളുരുത്തി താലൂക്ക് ആശുപത്രി - 8,സഞ്ജീവനി 3,സിയാല്‍- 45,സ്വകാര്യ ആശുപത്രികള്‍ - 440,എഫ് എല്‍ റ്റി സികള്‍ - 125,എസ് എല്‍ റ്റി സി കള്‍- 157,വീടുകള്‍- 7784 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6517 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.