എറണാകുളം ജില്ലയില്‍ ഇന്ന് 409 പേര്‍ക്ക് കൊവിഡ്; 592 പേര്‍ക്ക് രോഗ മുക്തി
309 പേര്‍ക്ക് സമ്പര്‍ക്കത്തിലുടെയാണ് രോഗം പിടിപെട്ടത്.94 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 409 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 309 പേര്‍ക്ക് സമ്പര്‍ക്കത്തിലുടെയാണ് രോഗം പിടിപെട്ടത്.94 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.കൂവപ്പടി-32
,തൃക്കാക്കര-15,വരാപ്പുഴ-12,അശമന്നൂര്‍- 11,എളംകുന്നപ്പുഴ - 10,കളമശ്ശേരി-10,കോതമംഗലം-10,തുറവൂര്‍-8,ഫോര്‍ട്ട് കൊച്ചി-8,മഞ്ഞള്ളൂര്‍-8,മരട്-8,മഴുവന്നൂര്‍-8,അങ്കമാലി-7,ഇടപ്പള്ളി-7,ഏലൂര്‍-7,കടവന്ത്ര-7,ആവോലി-6,കുന്നുകര-6,തോപ്പുംപടി- 6,നെടുമ്പാശ്ശേരി-6,പള്ളുരുത്തി- 6,പോത്താനിക്കാട്- 6,വാഴക്കുളം -6,ഒക്കല്‍ -5,കടുങ്ങല്ലൂര്‍- 5,കാഞ്ഞൂര്‍-5,കുമ്പളം-5,പാറക്കടവ്-5,പാലാരിവട്ടം- 5,വടവുകോട് - 5,വൈറ്റില- 5,ഇതര സംസ്ഥാന തൊഴിലാളി-6 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതു കൂടാതെ ഇന്ന് ഇടക്കൊച്ചി, എടവനക്കാട്, കറുകുറ്റി, കലൂര്‍, കുന്നത്തുനാട്, കോട്ടുവള്ളി, ചൂര്‍ണ്ണിക്കര, തൃപ്പൂണിത്തുറ, ആലുവ, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, കടമക്കുടി, കരുമാലൂര്‍, തിരുമാറാടി, നോര്‍ത്തുപറവൂര്‍, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പായിപ്ര, പുത്തന്‍വേലിക്കര, മുളവുകാട്, വാരപ്പെട്ടി, വെങ്ങോല, വെണ്ണല ,വേങ്ങൂര്‍, ശ്രീമൂലനഗരം, ആലങ്ങാട്, എടത്തല, എറണാകുളം സൗത്ത്, എളമക്കര, ഏഴിക്കര, കല്ലൂര്‍ക്കാട്, കവളങ്ങാട്, കിഴക്കമ്പലം, ചെങ്ങമനാട്, ചേന്ദമംഗലം, ചോറ്റാനിക്കര, പള്ളിപ്പുറം, പാമ്പാക്കുട, പിറവം, പെരുമ്പടപ്പ്, പെരുമ്പാവൂര്‍, മാറാടി, മുളന്തുരുത്തി, മൂവാറ്റുപുഴ, വടക്കേക്കര, വടുതല, അയ്യപ്പന്‍കാവ്, ആയവന, കരുവേലിപ്പടി, കാലടി, കുട്ടമ്പുഴ, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചേരാനല്ലൂര്‍, ഞാറക്കല്‍, തമ്മനം, തിരുവാണിയൂര്‍, നായരമ്പലം, പച്ചാളം ,പാലക്കുഴ, പൂതൃക്ക, പോണേക്കര, മട്ടാഞ്ചേരി, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, മുണ്ടംവേലി, വാളകം എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 592 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1361 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1384 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27155 ആണ്. ഇതില്‍ 26237 പേര്‍ വീടുകളിലും 9 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 909 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 108 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 140 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കളമശ്ശേരി മെഡിക്കല്‍ കോളേജ് - 93,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 17,ജി എച്ച് മൂവാറ്റുപുഴ- 12,ഡി എച്ച് ആലുവ-3,പറവൂര്‍ താലൂക്ക് ആശുപത്രി- 4,പി വി എസ് - 62,സഞ്ജീവനി 35,സ്വകാര്യ ആശുപത്രികള്‍ - 475,എഫ് എല്‍ റ്റി സികള്‍ - 534,എസ് എല്‍ റ്റി സി കള്‍- 42,വീടുകള്‍- 6199 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.7885 പേരാണ് നിലവില്‍ ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4843 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.