എറണാകുളം ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കൊവിഡ്
390 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.17 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 390 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.17 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
തൃപ്പൂണിത്തുറ-21,കുമ്പളങ്ങി-15,പിറവം- 14,മഞ്ഞള്ളൂര്‍-12,കോതമംഗലം- 11,അങ്കമാലി-9,തൃക്കാക്കര-9,പായിപ്ര -9,എടത്തല- 8,കടുങ്ങല്ലൂര്‍-8,കാഞ്ഞൂര്‍-8,പൂതൃക്ക-8,ആലങ്ങാട്-7,ആവോലി- 7,ഉദയംപേരൂര്‍- 7,കവളങ്ങാട്-7,കാലടി -7,ചേരാനല്ലൂര്‍- 7,പിണ്ടിമന-7,മൂക്കന്നൂര്‍-7,എറണാകുളം സൗത്ത്-6,കറുകുറ്റി-6,കുന്നത്തുനാട്-6,നോര്‍ത്തുപറവൂര്‍-6,പള്ളിപ്പുറം-6,എളംകുന്നപ്പുഴ-5,ഐക്കാരനാട്-5,,കടവന്ത്ര-5,കലൂര്‍-5,കളമശ്ശേരി-5,കൂവപ്പടി-5,തിരുമാറാടി-5,നെടുമ്പാശ്ശേരി-5,പള്ളുരുത്തി-5,മരട്-5,മഴുവന്നൂര്‍-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ
ആമ്പല്ലൂര്‍, ആയവന, ഏലൂര്‍, ഒക്കല്‍, കരുമാലൂര്‍, കീഴ്മാട്, നായരമ്പലം, ഫോര്‍ട്ട് കൊച്ചി, മുളന്തുരുത്തി, മൂവാറ്റുപുഴ, രായമംഗലം, വടവുകോട്, ആരക്കുഴ, ഏഴിക്കര, കുഴിപ്പള്ളി, കോട്ടുവള്ളി, ഞാറക്കല്‍, തോപ്പുംപടി, നെല്ലിക്കുഴി, പാമ്പാകുട, പുത്തന്‍വേലിക്കര, മഞ്ഞപ്ര, വാഴക്കുളം, വൈറ്റില, ശ്രീമൂലനഗരം, ഇടക്കൊച്ചി, ഇടപ്പള്ളി, എളമക്കര, കിഴക്കമ്പലം, കൂത്താട്ടുകുളം, കോട്ടപ്പടി, ചിറ്റാറ്റുകര, ചൂര്‍ണ്ണിക്കര, ചേന്ദമംഗലം, പാറക്കടവ്, പെരുമ്പാവൂര്‍, മുണ്ടംവേലി, വാരപ്പെട്ടി, വെങ്ങോല, വെണ്ണല, അയ്യമ്പുഴ, കല്ലൂര്‍ക്കാട്, കീരംപാറ, കുമ്പളം, ചെങ്ങമനാട്, ചെല്ലാനം, ചോറ്റാനിക്കര, തിരുവാണിയൂര്‍, തേവര, പച്ചാളം, പത്തനംതിട്ട, പാലക്കുഴ, പാലാരിവട്ടം, പോണേക്കര, മണീട്, മുടക്കുഴ, രാമമംഗലം, വടക്കേക്കര, വാളകം, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 516 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2171 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2447 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25031 ആണ്. ഇന്ന് 58 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 83 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
8969 ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -33,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 11,പി വി എസ്- 54,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ-2,പറവൂര്‍ താലൂക്ക് ആശുപത്രി- 6,പള്ളുരുത്തി താലൂക്ക് ആശുപത്രി - 5,സഞ്ജീവനി 2,സിയാല്‍- 39,സ്വകാര്യ ആശുപത്രികള്‍ - 406,എഫ് എല്‍ റ്റി സികള്‍ - 119,എസ് എല്‍ റ്റി സി കള്‍- 143,വീടുകള്‍- 7726 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6869 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.