എറണാകുളം ജില്ലയില്‍ ഇന്ന് 423 പേര്‍ക്ക് കൊവിഡ്

283 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.121 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഒരു പോലിസ് ഉദ്യോഗസ്ഥനും സി ഐ എസ് എഫ് ലെ ഒരു ഉദ്യോഗസ്ഥനും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചു.

Update: 2020-11-19 13:17 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 423 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 283 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.121 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് ഒരു പോലിസ് ഉദ്യോഗസ്ഥനും സി ഐ എസ് എഫ് ലെ ഒരു ഉദ്യോഗസ്ഥനും12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചു.

എടത്തല-21,മരട്-15,തൃപ്പൂണിത്തുറ-14,കോതമംഗലം-13,തൃക്കാക്കര-11,പള്ളുരുത്തി -11,കളമശ്ശേരി - 9,തോപ്പുംപടി-9,ആവോലി- 8,ഇടപ്പള്ളി-8,പാലക്കുഴ-8,കടവന്ത്ര-7,കലൂര്‍-7,കല്ലൂര്‍ക്കാട്-7,കോട്ടുവള്ളി-7,നോര്‍ത്തുപറവൂര്‍-7,അങ്കമാലി-6,കാഞ്ഞൂര്‍-6,കുട്ടമ്പുഴ-6,കുമ്പളങ്ങി-6,നെടുമ്പാശ്ശേരി- 6,പിറവം-6,ആമ്പല്ലൂര്‍- 5,ആലുവ-5,ഉദയംപേരൂര്‍-5,എറണാകുളം സൗത്ത്- 5,കാലടി-5,കുന്നുകര-5,ഫോര്‍ട്ട് കൊച്ചി-5,മട്ടാഞ്ചേരി-5,വൈറ്റില-5,ഇതര സംസ്ഥാന തൊഴിലാളി- 14 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ ഇന്ന് ആയവന, കവളങ്ങാട്, കുഴിപ്പള്ളി, നെല്ലിക്കുഴി, പായിപ്ര, പെരുമ്പാവൂര്‍, മഞ്ഞള്ളൂര്‍, മലയാറ്റൂര്‍, നീലീശ്വരം, മുളന്തുരുത്തി, വാഴക്കുളം, വെങ്ങോല, ആലങ്ങാട്, ഇടക്കൊച്ചി, എളംകുന്നപ്പുഴ, ഏലൂര്‍, ഏഴിക്കര, കിഴക്കമ്പലം, കീരംപാറ, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്, തമ്മനം, തേവര, നായരമ്പലം, പനമ്പള്ളി, നഗര്‍, പല്ലാരിമംഗലം, പിണ്ടിമന, പെരുമ്പടപ്പ്, മുണ്ടംവേലി, മൂവാറ്റുപുഴ, രാമമംഗലം, വാരപ്പെട്ടി, അശമന്നൂര്‍, എളമക്കര, ഐക്കാരനാട്, കീഴ്മാട്, കുന്നത്തുനാട്, ചേരാനല്ലൂര്‍, ഞാറക്കല്‍, പാലാരിവട്ടം, പോണേക്കര, മണീട്, മഴുവന്നൂര്‍, മാറാടി, മൂക്കന്നൂര്‍, വെണ്ണല, ശ്രീമൂലനഗരം, ആരക്കുഴ, എടക്കാട്ടുവയല്‍, എടവനക്കാട്, എറണാകുളം നോര്‍ത്ത്, ഒക്കല്‍, കടുങ്ങല്ലൂര്‍, കരുവേലിപ്പടി , കറുകുറ്റി, കുമ്പളം, കൂവപ്പടി, കോട്ടപ്പടി, ചെല്ലാനം, ചോറ്റാനിക്കര, തിരുവാണിയൂര്‍, തുറവൂര്‍, പച്ചാളം, പാമ്പാക്കുട, പാറക്കടവ്, മലയാറ്റൂര്‍, നീലീശ്വരം, മുളവുകാട്, രായമംഗലം, വടവുകോട്, വരാപ്പുഴ എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് 936 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1813 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2293 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29193 ആണ്. ഇതില്‍ 28030 പേര്‍ വീടുകളിലും 36 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1127 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 208 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 160 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

9245 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 100,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 25,പി വി എസ്- 45,ജി എച്ച് മൂവാറ്റുപുഴ-5,ഡി എച്ച് ആലുവ-5,പറവൂര്‍ താലൂക്ക് ആശുപത്രി- 7,സഞ്ജീവനി - 26,സ്വകാര്യ ആശുപത്രികള്‍ -551,എഫ് എല്‍ റ്റി സികള്‍ - 671,എസ് എല്‍ റ്റി സി കള്‍-129,വീടുകള്‍ - 7258 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നായി 6031 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News