എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.93 %
ഇന്ന് 4324 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.ഇന്ന് 4280 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.35 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു. ഇന്ന് 4324 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.17.93 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 4280 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.35 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ച ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 150,കരുമാലൂര്‍ 102,പുത്തന്‍വേലിക്കര 94,കീഴ്മാട് 78,തൃപ്പൂണിത്തുറ 77,കൂവപ്പടി 72,നെടുമ്പാശ്ശേരി 72,
പിറവം 72,രായമംഗലം 70,ചേരാനല്ലൂര്‍ 68,ഇലഞ്ഞി 67,കുമ്പളങ്ങി 66,നെല്ലിക്കുഴി 64,ശ്രീമൂലനഗരം 64,കുമ്പളം 63,
കോതമംഗലം 62,പൂതൃക്ക 62,എടത്തല 59,പായിപ്ര 58,കളമശ്ശേരി 56,കാലടി 56,വടക്കേക്കര 55,കീരംപാറ 54,
തിരുവാണിയൂര്‍ 54,മൂക്കന്നൂര്‍ 54,മലയാറ്റൂര്‍ നീലീശ്വരം 52,പള്ളിപ്പുറം 51,പാമ്പാകുട 51,കുന്നത്തുനാട് 47,
ആലങ്ങാട് 46,കലൂര്‍ 46,മുടക്കുഴ 46,കോട്ടുവള്ളി 45,കറുകുറ്റി 44,പള്ളുരുത്തി 44,ഇടപ്പള്ളി 43,നോര്‍ത്തുപറവൂര്‍ 41,
മൂവാറ്റുപുഴ 40,എളംകുന്നപ്പുഴ 39,ഐക്കാരനാട് 39,മരട് 39
,ആരക്കുഴ 38,ആവോലി 38,കിഴക്കമ്പലം 38,നായരമ്പലം 38,മഴുവന്നൂര്‍ 38,വൈറ്റില 38
,ഏലൂര്‍ 37,കാഞ്ഞൂര്‍ 37,പാറക്കടവ് 37,പെരുമ്പാവൂര്‍ 37,ഉദയംപേരൂര്‍ 36,ഒക്കല്‍ 36
,കടവന്ത്ര 35,വരാപ്പുഴ 35,വേങ്ങൂര്‍ 35,ചെല്ലാനം 34,തിരുമാറാടി 34,കവളങ്ങാട് 33
,മുളന്തുരുത്തി 33,അശമന്നൂര്‍ 32,മഞ്ഞപ്ര 32,പാലാരിവട്ടം 31,മുളവുകാട് 31,വടവുകോട് 30,വാരപ്പെട്ടി 30,
കടുങ്ങല്ലൂര്‍ 29,തുറവൂര്‍ 29,ആലുവ 28,ചോറ്റാനിക്കര 28,ഞാറക്കല്‍ 28,വാഴക്കുളം 28,പൈങ്ങോട്ടൂര്‍ 27,
കുട്ടമ്പുഴ 26,അങ്കമാലി 25,പാലക്കുഴ 25
,വെങ്ങോല 25,ഫോര്‍ട്ട് കൊച്ചി 24,ഇടക്കൊച്ചി 23,എറണാകുളം നോര്‍ത്ത് 23,മാറാടി 23
,എടവനക്കാട് 22,ചിറ്റാറ്റുകര 22,ആമ്പല്ലൂര്‍ 21,കല്ലൂര്‍ക്കാട് 21,വാളകം 21,തേവര 20,പിണ്ടിമന 20,അയ്യമ്പുഴ 19,
കൂത്താട്ടുകുളം 19,പോത്താനിക്കാട് 18,കടമക്കുടി 17,വെണ്ണല 17,തോപ്പുംപടി 16,ഏഴിക്കര 15,ചെങ്ങമനാട് 15,
ആയവന 14,പല്ലാരിമംഗലം 14,മുണ്ടംവേലി 14,എടക്കാട്ടുവയല്‍ 13,എളമക്കര 13,രാമമംഗലം 12,കുന്നുകര 11
,ചൂര്‍ണ്ണിക്കര 11,ചേന്ദമംഗലം 11,പനമ്പള്ളി നഗര്‍ 11,പെരുമ്പടപ്പ് 11,പോണേക്കര 11,വടുതല 11,കുഴിപ്പള്ളി 10,
ചളിക്കവട്ടം 10,പച്ചാളം 9പൂണിത്തുറ 9,മഞ്ഞള്ളൂര്‍ 9,മട്ടാഞ്ചേരി 9,കോട്ടപ്പടി 8,മണീട് 8,തമ്മനം 7,എറണാകുളം സൗത്ത് 6,
ഇതര സംസ്ഥാന തൊഴിലാളി 6 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ അയ്യപ്പന്‍കാവ്,എളംകുളം,കരുവേലിപ്പടി,ചക്കരപ്പറമ്പ്,പനയപ്പിള്ളി എന്നിവടങ്ങളില്‍
ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2126 പേര്‍ രോഗ മുക്തി നേടി.ഇന്ന് 4155 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 4210 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43293 ആണ്. ഇന്ന് 156 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 105 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
30601 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 75,
ജി എച്ച് മൂവാറ്റുപുഴ 29,ജി എച്ച് എറണാകുളം 42,ഡി എച്ച് ആലുവ 64,പള്ളുരുത്തി താലൂക്ക് ആശുപത്രി 23,
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 28,അങ്കമാലി താലൂക്ക് ആശുപത്രി 20,പിറവം താലൂക്ക് ആശുപത്രി 28,
അമ്പലമുഗള്‍ കോവിഡ് ആശുപത്രി 215,സഞ്ജീവനി 33,സ്വകാര്യ ആശുപത്രികള്‍ 1365,എഫ് എല്‍ റ്റി സി കള്‍ 398,
എസ് എല്‍ റ്റി സി കള്‍ 407,ഡോമിസിലറി കെയര്‍ സെന്റെര്‍ 1012,വീടുകള്‍ 22538 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 24120 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.