എറണാകുളം ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കൊവിഡ് ;770 പേര്‍ക്ക് രോഗ മുക്തി
335 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.95 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 335 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.95 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
എടത്തല -28,തൃക്കാക്കര - 21,ഏലൂര്‍ - 18,ഉദയംപേരൂര്‍-13,കാലടി-13,അങ്കമാലി -12,കളമശ്ശേരി - 12,കോതമംഗലം-10,പിറവം - 10,പായിപ്ര- 9,പെരുമ്പാവൂര്‍-9,കുട്ടമ്പുഴ- 8,മട്ടാഞ്ചേരി-8,മണീട് - 8,ആലുവ - 7,കവളങ്ങാട് -7,പള്ളിപ്പുറം - 7,പാലാരിവട്ടം -7,നെടുമ്പാശ്ശേരി -6,മലയാറ്റൂര്‍ നീലീശ്വരം - 6,മഴുവന്നൂര്‍ -6,വടവുകോട് -6,അശമന്നൂര്‍ - 5,എളമക്കര -5,കുമ്പളം-5,കോട്ടുവള്ളി - 5,തൃപ്പൂണിത്തുറ-5,നോര്‍ത്തുപറവൂര്‍ -5,പാമ്പാക്കുട -5,ഫോര്‍ട്ട് കൊച്ചി- 5,മരട് - 5,മൂവാറ്റുപുഴ-5,വരാപ്പുഴ-5,ഇതര സംസ്ഥാന തൊഴിലാളി-6 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതു കൂടാതെ എളംകുന്നപ്പുഴ, കലൂര്‍, കീഴ്മാട്, തിരുവാണിയൂര്‍, വാരപ്പെട്ടി, വേങ്ങൂര്‍, അയ്യപ്പന്‍കാവ്, കടുങ്ങല്ലൂര്‍, കറുകുറ്റി, കുന്നത്തുനാട്, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്, ചോറ്റാനിക്കര, തുറവൂര്‍, പനമ്പള്ളി നഗര്‍, പള്ളുരുത്തി, പാറക്കടവ്, പൂതൃക്ക, മൂക്കന്നൂര്‍, വടക്കേക്കര, വാഴക്കുളം, വെണ്ണല, വൈറ്റില, അയ്യമ്പുഴ, ആമ്പല്ലൂര്‍, ആലങ്ങാട്, ഇടക്കൊച്ചി, ഇടപ്പള്ളി, ഒക്കല്‍, കടവന്ത്ര, കൂത്താട്ടുകുളം, കൂവപ്പടി, കോട്ടപ്പടി, ചിറ്റാറ്റുകര, തിരുമാറാടി, തേവര, പല്ലാരിമംഗലം, പോണേക്കര, പോത്താനിക്കാട്, മാറാടി, മുണ്ടംവേലി, രായമംഗലം, വടുതല, വെങ്ങോല, ശ്രീമൂലനഗരം, ആരക്കുഴ, ആവോലി, എടക്കാട്ടുവയല്‍, എറണാകുളം നോര്‍ത്ത്, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കാഞ്ഞൂര്‍, കിഴക്കമ്പലം, കുമ്പളങ്ങി, കുഴിപ്പള്ളി, ചെല്ലാനം, ചേന്ദമംഗലം, ചേരാനല്ലൂര്‍, ഞാറക്കല്‍, തോപ്പുംപടി, നായരമ്പലം, നെല്ലിക്കുഴി, പാലക്കുഴ, പിണ്ടിമന, പുത്തന്‍വേലിക്കര, മഞ്ഞള്ളൂര്‍, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് 770 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1952 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 989 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27251 ആണ്. ഇതില്‍ 26395 പേര്‍ വീടുകളിലും 18 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 838 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 91 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 83 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
7917 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 113,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 18,ജി എച്ച് മൂവാറ്റുപുഴ- 13,ഡി എച്ച് ആലുവ- 5,പറവൂര്‍ താലൂക്ക് ആശുപത്രി- 3,പി വി എസ്- 55,സഞ്ജീവനി - 20,സ്വകാര്യ ആശുപത്രികള്‍ - 493,എഫ് എല്‍ റ്റി സികള്‍ - 483,എസ് എല്‍ റ്റി സി കള്‍- 84,വീടുകള്‍ - 6189 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6904 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.