എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തീവ്രം;ഇന്ന് 4468 പേര്‍ക്ക് രോഗം
4444 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.17 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. ഇന്നും പ്രതിദിന രോഗികളുടെ എണ്ണം നാലായിരം കടന്നു. 4468 പേര്‍ക്കാണ് ഇന്ന് മാത്രമായി രോഗം സ്ഥിരീകരിച്ചത്. 4444 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.17 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്.
എളംകുന്നപ്പുഴ-133,പള്ളിപ്പുറം- 123,കളമശ്ശേരി-103,പള്ളുരുത്തി- 101,കോട്ടുവള്ളി-88,മഴുവന്നൂര്‍-85,തൃപ്പൂണിത്തുറ-81,വെങ്ങോല-81,വടക്കേക്കര- 79,പെരുമ്പാവൂര്‍-72,രായമംഗലം-69,കടുങ്ങല്ലൂര്‍- 68,കടവന്ത്ര-65,പൂതൃക്ക -64,പുത്തന്‍വേലിക്കര- 60,ചേരാനല്ലൂര്‍- 59,വരാപ്പുഴ-56,കലൂര്‍-54,മട്ടാഞ്ചേരി-54,ചേന്ദമംഗലം-53,ഫോര്‍ട്ട് കൊച്ചി- 53,വടുതല- 52,വൈറ്റില-50,അങ്കമാലി-49,ആമ്പല്ലൂര്‍- 49,തോപ്പുംപടി- 49,ഇടക്കൊച്ചി- 48,എറണാകുളം സൗത്ത്-48,നെല്ലിക്കുഴി- 48,വാഴക്കുളം-48,ചെല്ലാനം- 47,കോതമംഗലം-46,പായിപ്ര-45,ഇടപ്പള്ളി-44,നോര്‍ത്തുപറവൂര്‍ -44,മരട്-43,കൂവപ്പടി-42,ഞാറക്കല്‍- 42,പിറവം-40,എടത്തല-39,ചിറ്റാറ്റുകര-38,കവളങ്ങാട്-37,പാലാരിവട്ടം -37,വേങ്ങൂര്‍-37,വെണ്ണല-36,എളമക്കര-35,കരുമാലൂര്‍-34,കുമ്പളങ്ങി- 34,നെടുമ്പാശ്ശേരി-34,കീഴ്മാട്-33,കാഞ്ഞൂര്‍ -32,വടവുകോട്-32,ആവോലി-31,അശമന്നൂര്‍-30,മുളവുകാട്-30,വാളകം- 30,ആലങ്ങാട്-29,കുമ്പളം-29,മൂക്കന്നൂര്‍ -29,മൂവാറ്റുപുഴ-29,മണീട്-28,മലയാറ്റൂര്‍ നീലീശ്വരം-28,പോണേക്കര-27,ആലുവ-26,ഒക്കല്‍- 26,എടക്കാട്ടുവയല്‍-25,ഐക്കാരനാട്- 25,കടമക്കുടി-25,ചോറ്റാനിക്കര- 25,ശ്രീമൂലനഗരം-25,മുടക്കുഴ-24,മുളന്തുരുത്തി - 24,കറുകുറ്റി-23,പനമ്പള്ളി നഗര്‍-23,ആയവന- 22,എറണാകുളം നോര്‍ത്ത്- 22,ഏലൂര്‍-22,കിഴക്കമ്പലം-22,കുഴിപ്പള്ളി-22,തേവര- 22,പാറക്കടവ്-22,കുട്ടമ്പുഴ- 21,തിരുമാറാടി- 21,തുറവൂര്‍- 21,പച്ചാളം- 21,കോട്ടപ്പടി-20,ചൂര്‍ണ്ണിക്കര-20,മാറാടി-20,വാരപ്പെട്ടി-20,ഉദയംപേരൂര്‍-19,കുന്നത്തുനാട്-19,കീരംപാറ-18,മുണ്ടംവേലി -18,ഇലഞ്ഞി -17,കാലടി- 17,പല്ലാരിമംഗലം-17,രാമമംഗലം-17,കൂത്താട്ടുകുളം-15,തിരുവാണിയൂര്‍-15,പാമ്പാകുട-15,തമ്മനം -14,പോത്താനിക്കാട്-14,പൈങ്ങോട്ടൂര്‍-13,കുന്നുകര- 12,ചെങ്ങമനാട്- 12,പാലക്കുഴ-12,നായരമ്പലം-11,പനയപ്പിള്ളി-11,മഞ്ഞള്ളൂര്‍-11,ആരക്കുഴ- 10,പിണ്ടിമന-10,കരുവേലിപ്പടി-9,എടവനക്കാട്-8,പൂണിത്തുറ-8,ഏഴിക്കര -7,പെരുമ്പടപ്പ്- 6,ചളിക്കവട്ടം-5,ഇതര സംസ്ഥാന തൊഴിലാളി-10 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇന്ന് എളംകുളം, അയ്യപ്പന്‍കാവ്, അയ്യമ്പുഴ, കല്ലൂര്‍ക്കാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 1002 പേര് രോഗ മുക്തി നേടി. ഇന്ന് 6740 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1340 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 74453 ആണ്. ഇന്ന് 209 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 106 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കളമശ്ശേരി മെഡിക്കല്‍ കോളജ് - 53,പി വി എസ്- 75,ജി എച്ച് മൂവാറ്റുപുഴ- 28,ഡി എച്ച് ആലുവ-32,പള്ളുരുത്തി താലൂക്ക് ആശുപത്രി - 40,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 58,പറവൂര്‍ താലൂക്ക് ആശുപത്രി -6,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -44,സഞ്ജീവനി 97,സിയാല്‍- 128,സ്വകാര്യ ആശുപത്രികള്‍ - 1227,എഫ് എല്‍ റ്റി സികള്‍ - 25,എസ് എല്‍ റ്റി സി കള്‍- 323,വീടുകള്‍- 29010 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.35614 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16813 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.