എറണാകുളം ജില്ലയില്‍ ഇന്ന് 457 പേര്‍ക്ക് കൊവിഡ്
337 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലുടെ.111 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഐ എന്‍ എച്ച് എസിലെ ഒരാള്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 457 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 337 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലുടെ.111 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഐ എന്‍ എച്ച് എസിലെ ഒരാള്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയ ആള് ആണ്.
നായരമ്പലം - 32,വാഴക്കുളം - 31,തൃക്കാക്കര - 24,തൃപ്പൂണിത്തുറ -16,ഫോര്‍ട്ട് കൊച്ചി -16,പള്ളുരുത്തി - 13,കലൂര്‍ - 12,അങ്കമാലി -11,നെടുമ്പാശ്ശേരി- 11,മട്ടാഞ്ചേരി - 11,കടുങ്ങല്ലൂര്‍ - 9,കളമശ്ശേരി - 9,കീഴ്മാട് -9,മരട്-9,ആലുവ -8,തുറവൂര്‍ -8,നെല്ലിക്കുഴി- 8,ഇടപ്പള്ളി - 7,ഒക്കല്‍ -7,ചൂര്‍ണ്ണിക്കര- 7,വൈറ്റില -7,കടവന്ത്ര-6,കരുമാലൂര്‍ -6,കവളങ്ങാട് - 6,പാലാരിവട്ടം- 6,വെങ്ങോല -6,,ഉദയംപേരൂര്‍- 5എടത്തല -5,എറണാകുളം നോര്‍ത്ത്- 5,കോതമംഗലം -5,ഞാറക്കല്‍ - 5,പള്ളിപ്പുറം - 5,മൂവാറ്റുപുഴ -5,രായമംഗലം- 5,ഇതര സംസ്ഥാന തൊഴിലാളി - 2 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ എളമക്കര, ഏലൂര്‍, കുന്നുകര, കോട്ടപ്പടി, ചേരാനല്ലൂര്‍, ചോറ്റാനിക്കര, തേവര, വെണ്ണല, അയ്യമ്പുഴ, കൂവപ്പടി, ചെങ്ങമനാട്, പായിപ്ര, മുളവുകാട്, അയ്യപ്പന്‍കാവ്, ആലങ്ങാട്, ആവോലി, കടമക്കുടി, കാലടി, കുമ്പളം, ചിറ്റാറ്റുകര, തോപ്പുംപടി, പച്ചാളം, പനമ്പള്ളി നഗര്‍, പിറവം, പൂതൃക്ക, പെരുമ്പാവൂര്‍, പോണേക്കര, മഞ്ഞള്ളൂര്‍, മുണ്ടംവേലി, മുളന്തുരുത്തി, വടവുകോട്, വടുതല, വാരപ്പെട്ടി, അശമന്നൂര്‍, ആരക്കുഴ, എടവനക്കാട്, എളംകുന്നപ്പുഴ, എളംകുളം, ഏഴിക്കര, കറുകുറ്റി, കിഴക്കമ്പലം, കൂത്താട്ടുകുളം, കോട്ടുവള്ളി, ചേന്ദമംഗലം, തമ്മനം, തിരുമാറാടി, തിരുവാങ്കുളം, തിരുവാണിയൂര്‍, നോര്‍ത്തുപറവൂര്‍, പല്ലാരിമംഗലം, പാമ്പാക്കുട, പാലക്കുഴ, പിണ്ടിമന, പൂണിത്തുറ, മുടക്കുഴ, മൂക്കന്നൂര്‍, വടക്കേക്കര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട് ചെയ്തതനായും അധികൃതര്‍ അറിയിച്ചു.
ഇന്ന് 1096 പേര് രോഗ മുക്തി നേടി. ഇന്ന് 1789 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2233 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29596 ആണ്. ഇതില്‍ 28119 പേര് വീടുകളിലും 68 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 1409 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 310 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 358 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
11771 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍യില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -199,പി വി എസ്- 47,ജി എച്ച് മൂവാറ്റുപുഴ-9,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി - 51,സ്വകാര്യ ആശുപത്രികള്‍ - 682,എഫ് എല്‍ റ്റി സികള്‍ -979,എസ് എല്‍ റ്റി സി കള്‍- 173,വീടുകള്‍ - 9163 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3780 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.