എറണാകുളം ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കൊവിഡ് ; 807 പേര്‍ക്ക് രോഗ മുക്തി

340 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.119 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ്‌ലെ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

Update: 2020-11-26 13:39 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 340 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.119 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് 807 പേര്‍ രോഗ മുക്തി നേടി. സിഐഎസ്എഫ്‌ലെ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

പള്ളുരുത്തി-21,എടത്തല -20,വേങ്ങൂര്‍-18,തൃക്കാക്കര-17,മുളവുകാട്-14,അങ്കമാലി- 13,നോര്‍ത്ത് പറവൂര്‍ -12,എളമക്കര- 10,കളമശ്ശേരി-10,തൃപ്പൂണിത്തുറ-10,പായിപ്ര-10,ഫോര്‍ട്ട്കൊച്ചി-10,മട്ടാഞ്ചേരി-9,ആയവന-8,നെടുമ്പാശ്ശേരി-8,പെരുമ്പാവൂര്‍-8,ആരക്കുഴ-7,ഇടപ്പള്ളി-7,കോട്ടുവള്ളി-7,പള്ളിപ്പുറം-7,എളംകുന്നപ്പുഴ-6,കോതമംഗലം-6,മണീട്-6,മൂവാറ്റുപുഴ-6,വൈറ്റില-6,ആമ്പല്ലൂര്‍-5,കരുമാലൂര്‍-5,കുമ്പളം-5,ചൂര്‍ണ്ണിക്കര-5,തമ്മനം-5,തുറവൂര്‍- 5,മഞ്ഞപ്ര- 5,മുളന്തുരുത്തി-5,രായമംഗലം-5,വടുതല-5,വെങ്ങോല-5,ഇതര സംസ്ഥാന തൊഴിലാളി-5 എന്നിങ്ങനയെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതുകൂടാതെ അയ്യമ്പുഴ , ആവോലി, ഉദയംപേരൂര്‍ , കലൂര്‍, കീഴ്മാട്, കുട്ടമ്പുഴ, ചെങ്ങമനാട്, ചെല്ലാനം, തേവര, പല്ലാരിമംഗലം, മഴുവന്നൂര്‍ , വാഴക്കുളം, ഏലൂര്‍, കടമക്കുടി, കടുങ്ങല്ലൂര്‍, കറുകുറ്റി, കവളങ്ങാട്, കാലടി, കുന്നത്തുനാട്, കുന്നുകര, കുഴിപ്പള്ളി, തോപ്പുംപടി, നായരമ്പലം, പിറവം, മുടക്കുഴ, മുണ്ടംവേലി, മൂക്കന്നൂര്‍, വടവുകോട്, വെണ്ണല, അശമന്നൂര്‍, ഇലഞ്ഞി, എടക്കാട്ടുവയല്‍, ഏഴിക്കര, ഒക്കല്‍, കടവന്ത്ര, ചിറ്റാറ്റുകര, നെല്ലിക്കുഴി, പാലാരിവട്ടം, പിണ്ടിമന, പോണേക്കര, വരാപ്പുഴ, വാരപ്പെട്ടി, ആലങ്ങാട്, ആലുവ, ഇടക്കൊച്ചി, എളംകുളം, ഐക്കാരനാട്, കരുവേലിപ്പടി, കാഞ്ഞൂര്‍, കൂത്താട്ടുകുളം, കൂവപ്പടി, ചേരാനല്ലൂര്‍, ചോറ്റാനിക്കര, ഞാറക്കല്‍, തിരുമാറാടി, തിരുവാണിയൂര്‍, പാമ്പാക്കുട, പുത്തന്‍വേലിക്കര, മരട്, മാറാടി, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് 1741 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1148 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25518 ആണ്. ഇതില്‍ 24603 പേര്‍ വീടുകളിലും 32 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 883 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 118 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 119 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.8558 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 91,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -17,പി വി എസ്- 54,ജി എച്ച് മൂവാറ്റുപുഴ-11,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 7,സഞ്ജീവനി - 28,സ്വകാര്യ ആശുപത്രികള്‍ - 482,എഫ് എല്‍ റ്റി സികള്‍ - 646,എസ് എല്‍ റ്റി സി കള്‍-119,വീടുകള്‍- 6625 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5765 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News