എറണാകുളം ജില്ലയില്‍ ഇന്ന് 473 പേര്‍ക്ക് കൊവിഡ്

446 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.20 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കുംകൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു.

Update: 2021-02-24 13:26 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 473 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 446 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.20 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കുംകൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര-30,തൃപ്പൂണിത്തുറ- 14,നെടുമ്പാശ്ശേരി-14,കരുമാലൂര്‍-12,പിറവം- 12,കാലടി-10,ഇടപ്പള്ളി- 9,ഒക്കല്‍ -9,കളമശ്ശേരി - 9,കുന്നത്തുനാട്-9,ചിറ്റാറ്റുകര-9,പെരുമ്പാവൂര്‍-9,മൂക്കന്നൂര്‍-9,പാലക്കുഴ- 8,രായമംഗലം -8,ഉദയംപേരൂര്‍ - 7,ഐക്കാരനാട്-7,കൂവപ്പടി- 7,പാലാരിവട്ടം- 7,വെങ്ങോല-7,ആയവന-6,എടക്കാട്ടുവയല്‍-6,കലൂര്‍ -6,കിഴക്കമ്പലം-6,നോര്‍ത്തുപറവൂര്‍-6,പള്ളുരുത്തി- 6,മരട്-6,മുളന്തുരുത്ത-6,ആലങ്ങാട്- 5,കടമക്കുടി-5,ചെല്ലാനം-5,ചേന്ദമംഗലം- 5,തുറവൂര്‍- 5,നെല്ലിക്കുഴി-5,പള്ളിപ്പുറം- 5,മലയാറ്റൂര്‍ നീലീശ്വരം-5,രാമമംഗലം- 5,വെണ്ണല -5,അങ്കമാലി-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആരക്കുഴ, ഏഴിക്കര, കല്ലൂര്‍ക്കാട്, കവളങ്ങാട്, കീഴ്മാട്, കുഴിപ്പള്ളി, കൂത്താട്ടുകുളം, തിരുമാറാടി, തേവര, പാറക്കടവ്, പിണ്ടിമന, വടുതല, വേങ്ങൂര്‍, ആലുവ, എടത്തല, എടവനക്കാട്, ഏലൂര്‍, കടുങ്ങല്ലൂര്‍, കറുകുറ്റി, കുന്നുകര, കുമ്പളം, കുമ്പളങ്ങി, ചേരാനല്ലൂര്‍, ചോറ്റാനിക്കര, തമ്മനം, പൂതൃക്ക, മണീട്, മഴുവന്നൂര്‍, വടക്കേക്കര, വടവുകോട്, വൈറ്റില, ശ്രീമൂലനഗരം, അയ്യപ്പന്‍കാവ്, ആമ്പല്ലൂര്‍, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, എളമക്കര, കടവന്ത്ര, കീരംപാറ, ചൂര്‍ണ്ണിക്കര, ഞാറക്കല്‍, പനമ്പള്ളി നഗര്‍, പുത്തന്‍വേലിക്കര, ഫോര്‍ട്ട് കൊച്ചി, മഞ്ഞപ്ര, മൂവാറ്റുപുഴ, വരാപ്പുഴ, അശമന്നൂര്‍, ഇലഞ്ഞി, എളംകുന്നപ്പുഴ, എളംകുളം, കാഞ്ഞൂര്‍, കോട്ടപ്പടി, കോട്ടുവള്ളി, കോതമംഗലം, തിരുവാണിയൂര്‍, തോപ്പുംപടി, നായരമ്പലം, പാമ്പാകുട, പൂണിത്തുറ, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മുളവുകാട്, വാരപ്പെട്ടി, വാഴക്കുളം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 600 പേര്‍ രോഗ മുക്തി നേടി. ഇന്ന് 618 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1660 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25249 ആണ്. ഇന്ന് 83 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 74 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

9183 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -38,,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 12,പി വി എസ് - 58,ജി എച്ച് മൂവാറ്റുപുഴ- 22,ഡി എച്ച് ആലുവ-3,പറവൂര്‍ താലൂക്ക് ആശുപത്രി- 3 ,പള്ളുരുത്തി താലൂക്ക് ആശുപത്രി - 12,സഞ്ജീവനി 11,സിയാല്‍- 42,സ്വകാര്യ ആശുപത്രികള്‍ - 428,എഫ് എല്‍ റ്റി സികള്‍ - 125,എസ് എല്‍ റ്റി സി കള്‍- 166,വീടുകള്‍- 7790 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8383 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News