എറണാകുളം ജില്ലയില്‍ ഇന്ന് 528 പേര്‍ക്ക് കൊവിഡ്
415 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.104 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ്‌ലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 415 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.104 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ്‌ലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-22,കളമശ്ശേരി- 16,ആമ്പല്ലൂര്‍-15,ശ്രീമൂലനഗരം- 14,കോതമംഗലം-13,തൃപ്പൂണിത്തുറ- 13,പള്ളുരുത്തി -13,എടവനക്കാട്-12,ചേരാനല്ലൂര്‍-12,വൈറ്റില -12,ഉദയംപേരൂര്‍-10,എളംകുന്നപ്പുഴ-10,നോര്‍ത്തുപറവൂര്‍ -10,പെരുമ്പാവൂര്‍-10,പായിപ്ര-9,മട്ടാഞ്ചേരി-9,കിഴക്കമ്പലം-8,നെടുമ്പാശ്ശേരി- 8,മരട് - 8,വേങ്ങൂര്‍- 8,എളമക്കര -7,കടവന്ത്ര-7,കടുങ്ങല്ലൂര്‍ - 7,പിറവം7,പുത്തന്‍വേലിക്കര-7,മഞ്ഞപ്ര-7,മുളന്തുരുത്തി-7,മൂവാറ്റുപുഴ - 7,വാഴക്കുളം- 7,ആലുവ - 6,കറുകുറ്റി- 6,കുമ്പളം- 6,ചിറ്റാറ്റുകര-6,തിരുമാറാടി- 6,തുറവൂര്‍ - 6,പച്ചാളം-6,വടുതല - 6,ഇലഞ്ഞി-5,എടത്തല-5,കാലടി- 5,ചൂര്‍ണ്ണിക്കര-5,തിരുവാണിയൂര്‍-5,പാമ്പാക്കുട- 5,ഫോര്‍ട്ട് കൊച്ചി-5,വെണ്ണല -5,ഇതര സംസ്ഥാന തൊഴിലാളി-3 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതു കൂടാതെ അങ്കമാലി, അയ്യമ്പുഴ, ഐക്കാരനാട്, ഒക്കല്‍, കലൂര്‍, കുന്നുകര, കുമ്പളങ്ങി, കുഴിപ്പള്ളി, തേവര, തോപ്പുംപടി, നായരമ്പലം, നെല്ലിക്കുഴി, പാലക്കുഴ, ആലങ്ങാട്, എറണാകുളം നോര്‍ത്ത്, കൂവപ്പടി, ചേന്ദമംഗലം, പള്ളിപ്പുറം, പാറക്കടവ്, പാലാരിവട്ടം, പോണേക്കര, മഞ്ഞള്ളൂര്‍, വാരപ്പെട്ടി, വെങ്ങോല, ആരക്കുഴ, ഇടപ്പള്ളി, എടക്കാട്ടുവയല്‍, എറണാകുളം സൗത്ത്, എളംകുളം, കാഞ്ഞൂര്‍, കുട്ടമ്പുഴ, ചെല്ലാനം, ചോറ്റാനിക്കര, പൂണിത്തുറ, മുളവുകാട്, വടക്കേക്കര, വടവുകോട്, വാളകം, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ആയവന, ആലപ്പുഴ, ഇടക്കൊച്ചി, ഏലൂര്‍, കരുമാലൂര്‍, കവളങ്ങാട്, കൂത്താട്ടുകുളം, കോട്ടപ്പടി, ചെങ്ങമനാട്, തമ്മനം, പിണ്ടിമന, പെരുമ്പടപ്പ്, പോത്താനിക്കാട്, മലയാറ്റൂര്‍ നീലീശ്വരം, മഴുവന്നൂര്‍, മാറാടി, മുടക്കുഴ, മൂക്കന്നൂര്‍, രായമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 403 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1211 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 620 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25518 ആണ്. ഇതില്‍ 24587 പേര്‍ വീടുകളിലും 16 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 915 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 103 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 121 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
7972 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 111,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -19,പി വി എസ് - 53,ജി എച്ച് മൂവാറ്റുപുഴ-11,ഡി എച്ച് ആലുവ-4,പറവൂര്‍ താലൂക്ക് ആശുപത്രി- 6,സഞ്ജീവനി - 19,സ്വകാര്യ ആശുപത്രികള്‍ - 479,എഫ് എല്‍ റ്റി സികള്‍ - 477,എസ് എല്‍ റ്റി സി കള്‍-77,വീടുകള്‍- 6188 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6960 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.