കൊവിഡ്: എറണാകുളത്ത് ആശങ്കയേറുന്നു; ഇന്ന് മാത്രം 5287 പേര്‍ക്ക് രോഗം

ഇതില്‍ 5204 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതില്‍ 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-04-28 14:21 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നു.ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. ഇന്നു മാത്രം ജില്ലയില്‍ 5287 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 5204 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതില്‍ 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര- 159,പള്ളുരുത്തി-140,എളംകുന്നപ്പുഴ-117,പള്ളിപ്പുറം- 116,എടത്തല -112,വെങ്ങോല-111,പിറവം- 110,തൃപ്പൂണിത്തുറ- 109,ഫോര്‍ട്ട് കൊച്ചി-99,അങ്കമാലി-96,കൂവപ്പടി-96,മഴുവന്നൂര്‍ -88,ചേരാനല്ലൂര്‍-87,മട്ടാഞ്ചേരി-85,കീഴ്മാട്-84,കളമശ്ശേരി-83,കടവന്ത്ര-81,വടക്കേക്കര-80,എറണാകുളം നോര്‍ത്ത്-78,കടമക്കുടി-77,മരട് - 74,രായമംഗലം- 74,വരാപ്പുഴ-74,പൂതൃക്ക-71,കലൂര്‍-70,വാഴക്കുളം-65,വേങ്ങൂര്‍ -63,കവളങ്ങാട്-62,എളമക്കര-59,ചൂര്‍ണ്ണിക്കര-56,ചെല്ലാനം-52,പാലക്കുഴ-52,പാലാരിവട്ടം-52,ഇടപ്പള്ളി -51,ഞാറക്കല്‍- 51,നെല്ലിക്കുഴി-51,പായിപ്ര-49,മുടക്കുഴ-49,അശമന്നൂര്‍-48,ഐക്കാരനാട്- 48,കുന്നുകര -48,ചെങ്ങമനാട്-47,ശ്രീമൂലനഗരം-47,നെടുമ്പാശ്ശേരി-46,പാറക്കടവ്- 46,കറുകുറ്റി-44,കിഴക്കമ്പലം -44,നോര്‍ത്തുപറവൂര്‍-44,കടുങ്ങല്ലൂര്‍-43,കോട്ടുവള്ളി-43,തോപ്പുംപടി-43,വാളകം-42,എറണാകുളം സൗത്ത്-41,ആലങ്ങാട്-39,വൈറ്റില-39,മൂവാറ്റുപുഴ-38,ആലുവ-37,മണീട്-37,ആവോലി-36,ഉദയംപേരൂര്‍ -36,കോതമംഗലം-35,ചിറ്റാറ്റുകര-34,വെണ്ണല-34,കാലടി-33,മഞ്ഞള്ളൂര്‍-33,പുത്തന്‍വേലിക്കര- 32,എടവനക്കാട് -30,തേവര -30,വടുതല-30,തിരുവാണിയൂര്‍-29,തുറവൂര്‍-28,കുന്നത്തുനാട്-27,തമ്മനം-27,പെരുമ്പാവൂര്‍ -27,പൈങ്ങോട്ടൂര്‍ -27,ഏലൂര്‍-26,കീരംപാറ-26,പിണ്ടിമന-26,ഇടക്കൊച്ചി-25,കരുമാലൂര്‍- 25,നായരമ്പലം -25,മുണ്ടംവേലി-24,വടവുകോട്-23,വാരപ്പെട്ടി -23,കുഴിപ്പള്ളി-22,എടക്കാട്ടുവയല്‍-21,ചോറ്റാനിക്കര -21,പനമ്പള്ളി നഗര്‍-21,മുളന്തുരുത്തി-21,അയ്യമ്പുഴ - 19,ഒക്കല്‍-19,പോണേക്കര - 19,മഞ്ഞപ്ര-19,കാഞ്ഞൂര്‍-18,ആരക്കുഴ-16,തിരുമാറാടി-16,ഇലഞ്ഞി-14,കൂത്താട്ടുകുളം-14,മാറാടി- 13,മൂക്കന്നൂര്‍-13,ആമ്പല്ലൂര്‍-12,കുട്ടമ്പുഴ-12,കുമ്പളം -12,പാമ്പാകുട -12,കോട്ടപ്പടി-11,ചേന്ദമംഗലം-11,ആയവന -10,എളംകുളം -10,പോത്താനിക്കാട്-9,രാമമംഗലം-9,കല്ലൂര്‍ക്കാട് -8,പൂണിത്തുറ-8,അയ്യപ്പന്‍കാവ്-7,കരുവേലിപ്പടി-7,പച്ചാളം-7,പനയപ്പിള്ളി-7,മലയാറ്റൂര്‍ നീലീശ്വരം-7,മുളവുകാട്-7,കുമ്പളങ്ങി-6,പല്ലാരിമംഗലം- 6,ഇതര സംസ്ഥാന തൊഴിലാളി-23 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ചളിക്കവട്ടം, പെരുമ്പടപ്പ്, ഏഴിക്കര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 1012 പേര്‍ രോഗ മുക്തി നേടി. ഇന്ന് 5922 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2280 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 85124 ആണ്. ഇന്ന് 211 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 128 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

43853 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്്. കളമശ്ശേരി മെഡിക്കല്‍ കോളജ് - 105,പി വി എസ്- 74,ജി എച്ച് മൂവാറ്റുപുഴ- 43,ഡി എച്ച് ആലുവ- 47,പള്ളുരുത്തി താലൂക്ക് ആശുപത്രി - 33,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 52,പറവൂര്‍ താലൂക്ക് ആശുപത്രി -15,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -54,സഞ്ജീവനി 74,സ്വകാര്യ ആശുപത്രികള്‍ - 1427,എഫ് എല്‍ റ്റി സികള്‍- 20,എസ് എല്‍ റ്റി സി കള്‍- 437,ഡോമിസിലറി കെയര്‍ സെന്റെര്‍- 301,വീടുകള്‍- 35884 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 17785 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News