എറണാകളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് 5369 പേര്‍ക്ക് രോഗം
5217 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.143 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 5369 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 5217 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.143 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ- 178,തൃക്കാക്കര - 175,വരാപ്പുഴ- 120,കടുങ്ങല്ലൂര്‍- 116,വാഴക്കുളം- 116,ചേരാനല്ലൂര്‍- 112,പള്ളുരുത്തി- 110,ഫോര്‍ട്ട് കൊച്ചി - 107,എളംകുന്നപ്പുഴ- 103,രായമംഗലം - 100,പായിപ്ര - 97,ഉദയംപേരൂര്‍- 95,ആലങ്ങാട്-85,കളമശ്ശേരി- 82,കോട്ടുവള്ളി - 75,കുമ്പളങ്ങി -72,പള്ളിപ്പുറം-72,ഇടപ്പള്ളി- 68,നെല്ലിക്കുഴി - 66,ശ്രീമൂലനഗരം - 66,ചെങ്ങമനാട് - 65,ഒക്കല്‍ - 63,മഴുവന്നൂ - 62,മട്ടാഞ്ചേരി-61,പെരുമ്പാവൂര്‍ - 59,പിറവം- 58,മരട്- 58,കുന്നുകര - 56,ചിറ്റാറ്റുകര - 56,പാലാരിവട്ടം-56,നോര്‍ത്തുപറവൂര്‍ - 55,വടക്കേക്കര- 54,കിഴക്കമ്പലം- 53,തിരുമാറാടി - 53,കടവന്ത്ര- 52,തിരുവാണിയൂര്‍- 52,വെങ്ങോല- 52,കലൂര്‍- 51,നെടുമ്പാശ്ശേരി- 51,വടവുകോട് - 51,മൂക്കന്നൂര്‍- 50,ഐക്കാരനാട് - 48,കോതമംഗലം -48,പാറക്കടവ്- 48,കുമ്പളം - 47,വൈറ്റില - 47,കുന്നത്തുനാട് - 46,വാരപ്പെട്ടി- 45,ഇടക്കൊച്ചി- 44,പിണ്ടിമന- 42,ആയവന - 41,കൂവപ്പടി - 41,ചെല്ലാനം - 41,എടത്തല - 40,വാളകം- 40,കോട്ടപ്പടി- 39,ആലുവ - 37,എളമക്കര - 36,കീഴ്മാട് - 36,ചൂര്‍ണ്ണിക്കര- 36,വേങ്ങൂര്‍- 35,അങ്കമാലി- 34,മഞ്ഞപ്ര- 34,കൂത്താട്ടുകുളം- 33,ഏലൂര്‍ - 32,മലയാറ്റൂര്‍ നീലീശ്വരം - 32,മൂവാറ്റുപുഴ - 32,വടുതല - 31,വെണ്ണല- 31,കവളങ്ങാട് - 29,മുളവുകാട്-29,ചേന്ദമംഗലം - 28,പെരുമ്പടപ്പ് - 28,മുളന്തുരുത്തി- 28,കരുമാലൂര്‍ - 27,കറുകുറ്റി- 26,ഞാറക്കല്‍ - 26,പല്ലാരിമംഗലം -26,പാമ്പാകുട - 26,എറണാകുളം സൗത്ത് - 25,ആമ്പല്ലൂര്‍ -24,എടവനക്കാട് - 24,ഇലഞ്ഞി- 22,പോണേക്കര - 22,ആവോലി- 20,കാഞ്ഞൂര്‍- 20,പോത്താനിക്കാട് - 20,എറണാകുളം നോര്‍ത്ത്- 19,കല്ലൂര്‍ക്കാട് - 19,തോപ്പുംപടി- 19,പനമ്പള്ളി നഗര്‍- 19,പുത്തന്‍വേലിക്കര-19,മുണ്ടംവേലി - 19,തമ്മനം- 18,അയ്യപ്പന്‍കാവ് - 17,എടക്കാട്ടുവയല്‍- 17,പാലക്കുഴ - 17,മുടക്കുഴ- 16,കാലടി- 15,തേവര- 15,ഏഴിക്കര- 14,പച്ചാളം - 14,രാമമംഗലം- 14,ചോറ്റാനിക്കര- 13,തുറവൂര്‍- 13,പനയപ്പിള്ളി- 12,അശമന്നൂര്‍- 11,മഞ്ഞള്ളൂര്‍- 11,നായരമ്പലം- 10,പൂതൃക്ക - 10,കീരംപാറ - 9,മാറാടി- 9,അയ്യമ്പുഴ - 8,എളംകുളം - 7,കടമക്കുടി- 7,കരുവേലിപ്പടി - 7,കുട്ടമ്പുഴ - 7,ആരക്കുഴ - 6,ചളിക്കവട്ടം- 6,കുഴിപ്പള്ളി- 5,ഇതര സംസ്ഥാന തൊഴിലാളി- 36 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ പൈങ്ങോട്ടൂര്‍, മണീട്, പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 1293 പേര് രോഗ മുക്തി നേടി. ഇന്ന് 6930 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 875 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 91265 ആണ്. ഇന്ന് 224 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 146 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
47926 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 119,പി വി എസ്- 72,ജി എച്ച് മൂവാറ്റുപുഴ- 35,ഡി എച്ച് ആലുവ- 51,പള്ളുരുത്തി താലൂക്ക് ആശുപത്രി- 37,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 56,പറവൂര്‍ താലൂക്ക് ആശുപത്രി -13,ഫോര്‍ട്ട് കൊച്ചി താലൂക്ക്,ആശുപത്രി -59,സഞ്ജീവനി 74,സ്വകാര്യ ആശുപത്രികള്‍ - 1500,എഫ് എല്‍ റ്റി സികള്‍ - 21,എസ് എല്‍ റ്റി സി കള്‍- 420,ഡൊമിസിലറി കെയര്‍ സെന്റെര്- 361,വീടുകള്‍- 39739 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 19210 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.