എറണാകുളം ജില്ലയില്‍ ഇന്ന് 554 പേര്‍ക്ക് കൊവിഡ്
387 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.ഇന്ന് രോഗം സ്ഥിരീകരിച്ച 147 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ് ലെ രണ്ടു പേര്‍ക്കും 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 554 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 387 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.ഇന്ന് രോഗം സ്ഥിരീകരിച്ച 147 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.സിഐഎസ്എഫ് ലെ രണ്ടു പേര്‍ക്കും 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
മഴുവന്നൂര്‍-21,കവളങ്ങാട്-20,പള്ളുരുത്തി-18,ആലുവ-15,കളമശ്ശേരി-14,മണീട്-14,മലയാറ്റൂര്‍നീലീശ്വരം-14,അങ്കമാലി-13,കോതമംഗലം-12,നെല്ലിക്കുഴി-12,ഇടപ്പള്ളി-11,പായിപ്ര-11,പാറക്കടവ്-11,ഉദയംപേരൂര്‍-10,നെടുമ്പാശ്ശേരി-10,ഫോര്‍ട്ട്കൊച്ചി-10,മരട്-10,വൈറ്റില-10,കാഞ്ഞൂര്‍-8,ചിറ്റാറ്റുകര-8,നായരമ്പലം-8,പാലാരിവട്ടം-8,പിറവം-8,അശമന്നൂര്‍-7,ഒക്കല്‍-7,കാലടി-7,ചേന്ദമംഗലം-7,തൃക്കാക്കര-7,തൃപ്പൂണിത്തുറ-7,നോര്‍ത്തുപറവൂര്‍ - 7,മുണ്ടംവേലി-7,വടുതല-7,എളമക്കര-6,കുന്നുകര-6,കുമ്പളം-6,മട്ടാഞ്ചേരി-6,അയ്യമ്പുഴ -5,എടവനക്കാട്-5,കലൂര്‍-5,ചേരാനല്ലൂര്‍-5,പച്ചാളം-5,പെരുമ്പാവൂര്‍-5,ഇതര സംസ്ഥാന തൊഴിലാളി-12 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ഇടക്കൊച്ചി, എളംകുന്നപ്പുഴ, ഏലൂര്‍, ചളിക്കവട്ടം, ഞാറക്കല്‍, തുറവൂര്‍, വടവുകോട്, വരാപ്പുഴ, വാഴക്കുളം, ഇലഞ്ഞി, കരുമാലൂര്‍, കറുകുറ്റി, കുട്ടമ്പുഴ, ചൂര്‍ണ്ണിക്കര, ചെല്ലാനം, തമ്മനം, തേവര, പള്ളിപ്പുറം, പുത്തന്‍വേലിക്കര, പൂതൃക്ക, മൂക്കന്നൂര്‍, മൂവാറ്റുപുഴ, വെങ്ങോല, ശ്രീമൂലനഗരം, ആയവന, ആവോലി, എടത്തല, എളംകുളം, കടുങ്ങല്ലൂര്‍, കരുവേലിപ്പടി, കുന്നത്തുനാട്, കോട്ടപ്പടി, കോട്ടുവള്ളി, തിരുമാറാടി, തിരുവാണിയൂര്‍, പനമ്പള്ളി നഗര്‍, പൂണിത്തുറ, പോണേക്കര, പോത്താനിക്കാട്, രാമമംഗലം, രായമംഗലം, വാളകം, അയ്യപ്പന്‍കാവ്, ആരക്കുഴ, ആലങ്ങാട്, എടക്കാട്ടുവയല്‍, എറണാകുളം സൗത്ത്, ഏഴിക്കര, ഐക്കാരനാട്, കടമക്കുടി, കടവന്ത്ര, കിഴക്കമ്പലം, കീരംപാറ, കീഴ്മാട്, കൂത്താട്ടുകുളം, കൂവപ്പടി, ചോറ്റാനിക്കര, പല്ലാരിമംഗലം, പെരുമ്പടപ്പ്, മഞ്ഞപ്ര, മാറാടി, മുളവുകാട്, വടക്കേക്കര,വാരപ്പെട്ടി, വെണ്ണല, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 545 പേര് രോഗ മുക്തി നേടി. ഇന്ന് 1598 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4154 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26793 ആണ്. ഇതില്‍ 25638 പേര് വീടുകളിലും 44 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 1111 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 124 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 156 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.9251 ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജ് - 106,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -25,പി വി എസ്- 45,ജി എച്ച് മൂവാറ്റുപുഴ-8,ഡി എച്ച് ആലുവ-5,പറവൂര്‍ താലൂക്ക് ആശുപത്രി- 6,സഞ്ജീവനി - 26,സ്വകാര്യ ആശുപത്രികള്‍ - 535,എഫ് എല്‍ റ്റി സികള്‍- 650,എസ് എല്‍ റ്റി സി കള്‍-127,വീടുകള്‍- 7164 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5615 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.