എറണാകുളം ജില്ലയില്‍ ഇന്ന് 555 പേര്‍ക്ക് കൊവിഡ്; 649 പേര്‍ക്ക് രോഗ മുക്തി

101 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് സമ്പര്‍ക്കം വഴി നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

Update: 2020-12-10 13:36 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 555 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 447 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.101 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് സമ്പര്‍ക്കം വഴി നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മുന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

കൂവപ്പടി- 52,തൃക്കാക്കര- 21,എളംകുന്നപ്പുഴ-18,വാരപ്പെട്ടി -18,കുട്ടമ്പുഴ-17,മട്ടാഞ്ചേരി-14,കലൂര്‍-13,തൃപ്പൂണിത്തുറ - 12,പെരുമ്പാവൂര്‍-12,ഇടപ്പള്ളി -11,മഴുവന്നൂര്‍-11,അയ്യമ്പുഴ-10,കിഴക്കമ്പലം - 10,കളമശ്ശേരി-9,കോതമംഗലം-9,ഫോര്‍ട്ട് കൊച്ചി -9,മഞ്ഞള്ളൂര്‍- 9,വടവുകോട്- 9,കറുകുറ്റി- 8,കുന്നത്തുനാട്-8,പിറവം - 8,മൂവാറ്റുപുഴ-8,ആരക്കുഴ-7,ആലുവ-7,ഏലൂര്‍-7,ചൂര്‍ണ്ണിക്കര -7,നോര്‍ത്തുപറവൂര്‍-7,മുണ്ടംവേലി-7,ഉദയംപേരൂര്‍- 6,കടവന്ത്ര- 6,ചിറ്റാറ്റുകര-6,പള്ളുരുത്തി-6,വെങ്ങോല -6,അങ്കമാലി-5,ആവോലി- 5,എറണാകുളം നോര്‍ത്ത് - 5,നെല്ലിക്കുഴി-5,പള്ളിപ്പുറം- 5,മണീട്-5,ഇതര സംസ്ഥാന തൊഴിലാളി- 3 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതു കൂടാതെ ഇന്ന് കുന്നുകര, കുമ്പളങ്ങി, കുഴിപ്പള്ളി, ചേരാനല്ലൂര്‍, തമ്മനം തേവര, പാലക്കുഴ, പാലാരിവട്ടം, പോത്താനിക്കാട്, മഞ്ഞപ്ര, വെണ്ണല, അയ്യപ്പന്‍കാവ്, ആലങ്ങാട്, ഇടക്കൊച്ചി, എടത്തല, എളമക്കര, ഐക്കാരനാട്, കവളങ്ങാട്, കാലടി, കൂത്താട്ടുകുളം, പച്ചാളം, രായമംഗലം, വാളകം, അശമന്നൂര്‍, കടുങ്ങല്ലൂര്‍, കരുവേലിപ്പടി, കാഞ്ഞൂര്‍, കീഴ്മാട്, കുമ്പളം, കോട്ടുവള്ളി, ചോറ്റാനിക്കര, തുറവൂര്‍, തോപ്പുംപടി, നായരമ്പലം, പായിപ്ര, പെരുമ്പടപ്പ്, പോണേക്കര, മരട്, മുടക്കുഴ, വാഴക്കുളം, വൈറ്റില, ആമ്പല്ലൂര്‍, ഇലഞ്ഞി, എടക്കാട്ടുവയല്‍, എടവനക്കാട്, എറണാകുളം സൗത്ത്, ഏഴിക്കര, കരുമാലൂര്‍, കല്ലൂര്‍ക്കാട്, ചെറുവട്ടൂര്‍, ചേന്ദമംഗലം, തിരുമാറാടി, നെടുമ്പാശ്ശേരി, പനമ്പള്ളി നഗര്‍, പാമ്പാക്കുട, പാറക്കടവ്, പുത്തന്‍വേലിക്കര, പൂതൃക്ക, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, വടക്കേക്കര, വടുതല, വേങ്ങൂര്‍, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് 649 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1523 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 776 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27038 ആണ്. ഇതില്‍ 26117 പേര്‍ വീടുകളിലും 12 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 909 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 107 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 92 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

8070 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 79,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 14,ജി എച്ച് മൂവാറ്റുപുഴ- 9,ഡി എച്ച് ആലുവ-3,പറവൂര്‍ താലൂക്ക് ആശുപത്രി- 4,പി വി എസ് - 58,സഞ്ജീവനി - 26,സ്വകാര്യ ആശുപത്രികള്‍ - 515,എഫ് എല്‍ റ്റി സികള്‍ - 538,എസ് എല്‍ റ്റി സി കള്‍- 58,വീടുകള്‍- 6211 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5754 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News