എറണാകുളം ജില്ലയില്‍ ഇന്ന് 5676 പേര്‍ക്ക് കൊവിഡ്
4016 പേര്‍ക്ക് സമ്പര്‍ക്കം വഴി യാണ് രോഗം സ്ഥിരീകരിച്ചത്.1639 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 5676 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4016 പേര്‍ക്ക് സമ്പര്‍ക്കം വഴി യാണ് രോഗം സ്ഥിരീകരിച്ചത്.1639 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.ഇന്ന് 9692 പേര്‍ രോഗ മുക്തി നേടി.ഇന്ന് 6272 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 11442 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. 50764 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്.47784 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 18830 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 8366 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 1137 ആദ്യ ഡോസും, 3966 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 5547 ഡോസും, 2816 ഡോസ് കൊവാക്‌സിനും 3 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 3263 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 78934 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 5871899 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3200484 ആദ്യ ഡോസ് വാക്‌സിനും, 2592481 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5167204 ഡോസ് കോവിഷീല്‍ഡും, 688007 ഡോസ് കോവാക്‌സിനും, 16688 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.