എറണാകുളം ജില്ലയില്‍ ഇന്ന് 574 പേര്‍ക്ക് കൊവിഡ്
528 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.39 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ്ലെ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 574 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 528 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.39 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ്ലെ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
വേങ്ങൂര്‍-24,കീഴ്മാട്-19,തൃക്കാക്കര- 17,രായമംഗലം-15,അയ്യമ്പുഴ - 14,കാലടി - 14,തുറവൂര്‍- 14,അങ്കമാലി-13,ആരക്കുഴ - 13,ആലുവ- 13,നെടുമ്പാശ്ശേരി -13,കളമശ്ശേരി-11,കോതമംഗലം- 11,ഫോര്‍ട്ട് കൊച്ചി- 11,എളംകുന്നപ്പുഴ-10,കടവന്ത്ര-10,തൃപ്പൂണിത്തുറ-10,മഴുവന്നൂര്‍ -10,നോര്‍ത്തുപറവൂര്‍ -9,പിറവം-9,മൂവാറ്റുപുഴ - 9,ഏലൂര്‍-8,തോപ്പുംപടി-8,നെല്ലിക്കുഴി-8,പായിപ്ര -8,മരട് -8,കറുകുറ്റി-7,കലൂര്‍-7,കുമ്പളങ്ങി-7,ശ്രീമൂലനഗരം- 7,അശമന്നൂര്‍-6,ആവോലി- 6,കുന്നത്തുനാട്-6,ചെല്ലാനം -6,പെരുമ്പാവൂര്‍-6,മണീട് - 6,വടവുകോട്- 6,വടുതല - 6,എളമക്കര-5,കവളങ്ങാട്-5,കിഴക്കമ്പല-5,കോട്ടുവള്ളി -5,തേവര-5,പള്ളുരുത്തി-5,മഞ്ഞപ്ര-5,മഞ്ഞള്ളൂര്‍-5,മുളന്തുരുത്തി-5,മുളവുകാട്- 5 എന്നിങ്ങനെ രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ആയവന, ഇടപ്പള്ളി, ഉദയംപേരൂര്‍, എടത്തല, കാഞ്ഞൂര്‍, പൈങ്ങോട്ടൂര്‍, മട്ടാഞ്ചേരി, വടക്കേക്കര, വാളകം, വെങ്ങോല, എടക്കാട്ടുവയല്‍, എടവനക്കാട്, എറണാകുളം സൗത്ത്, ഒക്കല്‍, കടുങ്ങല്ലൂര്‍, കീരംപാറ, കുമ്പളം, കോട്ടപ്പടി, ചേന്ദമംഗലം, ചേരാനല്ലൂര്‍, പാലാരിവട്ടം, മലയാറ്റൂര്‍ നീലീശ്വരം, മുണ്ടംവേലി, മൂക്കന്നൂര്‍, രാമമംഗലം, വരാപ്പുഴ, ആലങ്ങാട്, ഇടക്കൊച്ചി, ഐക്കാരനാട്, കുട്ടമ്പുഴ, കുഴിപ്പള്ളി, കൂവപ്പടി, ചിറ്റാറ്റുകര, ചൂര്‍ണ്ണിക്കര, തിരുവാണിയൂര്‍, പനമ്പള്ളി നഗര്‍, പാലക്കുഴ, മാറാടി, വാരപ്പെട്ടി, വാഴക്കുളം, വൈറ്റില, അയ്യപ്പന്‍കാവ്, കൂത്താട്ടുകുളം, ചെങ്ങമനാട്, ചോറ്റാനിക്കര, ഞാറക്കല്‍, തമ്മനം, നായരമ്പലം, പള്ളിപ്പുറം, പാമ്പാക്കുട, പാറക്കടവ്, പിണ്ടിമന, പൂണിത്തുറ, പൂതൃക്ക, പെരുമ്പടപ്പ്, പോണേക്കര, പോത്താനിക്കാട്, മുടക്കുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇന്ന് 513 പേര് രോഗ മുക്തി നേടി. ഇന്ന് 955 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 939 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29334 ആണ്. ഇതില്‍ 28790 പേര് വീടുകളിലും 3 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 541 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 147 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 112 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
8874 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 82,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -14,പി വി എസ് -52,ജി എച്ച് മൂവാറ്റുപുഴ-15,ഡി എച്ച് ആലുവ-5,പറവൂര്‍ താലൂക്ക് ആശുപത്രി-11,സഞ്ജീവനി - 39,സ്വകാര്യ ആശുപത്രികള്‍ - 497,എഫ് എല്‍ റ്റി സികള്‍ - 205,എസ് എല്‍ റ്റി സി കള്‍- 311,വീടുകള്‍- 7069 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7386 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.