എറണാകുളം ജില്ലയില്‍ ഇന്ന് 578 പേര്‍ക്ക് കൊവിഡ്

436 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.137 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2020-12-18 13:25 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 578 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 436 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.137 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

തൃക്കാക്കര-22,തൃപ്പൂണിത്തുറ- 22,ഇലഞ്ഞി-19,ചിറ്റാറ്റുകര- 16,ഇടപ്പള്ളി-15,ചേന്ദമംഗലം-15,മലയാറ്റൂര്‍ നീലീശ്വരം -15,കലൂര്‍-12,വടക്കേക്കര-12,കളമശ്ശേരി- 11,കോതമംഗലം-11,നായരമ്പലം-11,ഫോര്‍ട്ട് കൊച്ചി- 11,കടവന്ത്ര -10,കാഞ്ഞൂര്‍ - 10,കൂത്താട്ടുകുളം-10,നെടുമ്പാശ്ശേരി-10,പിണ്ടിമന-10,മഞ്ഞപ്ര-10,എടവനക്കാട് - 9,പിറവം-9,പെരുമ്പാവൂര്‍-9,പള്ളുരുത്തി- 8,പാലാരിവട്ടം- 8,വൈറ്റില 8,കൂവപ്പടി-7,തേവര-7,മഴുവന്നൂര്‍-7,മൂവാറ്റുപുഴ-7,വടവുകോട്-7,എടത്തല-6,എളമക്കര - 6,ചോറ്റാനിക്കര-6,തിരുമാറാടി-6,പാമ്പാക്കുട-6,വാഴക്കുളം-6,എളംകുന്നപ്പുഴ-5,കോട്ടുവള്ളി-5,ചെല്ലാനം-5,ഞാറക്കല്‍-5,നെല്ലിക്കുഴി- 5,പായിപ്ര- 5,പാറക്കടവ്-5,പുത്തന്‍വേലിക്കര -5,ഇതര സംസ്ഥാന തൊഴിലാളി-6 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതുകൂടാതെആയവന,ആവോലി,ഉദയംപേരൂര്‍,ഒക്കല്‍,കറുകുറ്റി,കവളങ്ങാട്,കുഴിപ്പള്ളി,ചൂര്‍ണ്ണിക്കര,ചേരാനല്ലൂര്‍,തുറവൂര്‍,പച്ചാളം,മുടക്കുഴ,മുളവുകാട്,മൂക്കന്നൂര്‍,വടുതല,ശ്രീമൂലനഗരം,ആലുവ,കരുവേലിപ്പടി,കാലടി,കുന്നത്തുനാട്,കുന്നുകര,തമ്മനം,തോപ്പുംപടി,പള്ളിപ്പുറം,മുളന്തുരുത്തി,വാരപ്പെട്ടി,വാളകം,വെങ്ങോല,ആലങ്ങാട്,ഇടക്കൊച്ചി,ഏലൂര്‍,കടുങ്ങല്ലൂര്‍,കിഴക്കമ്പലം,കുമ്പളം,കുമ്പളങ്ങി,ചെങ്ങമനാട്,തിരുവാണിയൂര്‍,നോര്‍ത്തുപറവൂര്‍,പെരുമ്പടപ്പ്,പൈങ്ങോട്ടൂര്‍,പോണേക്കര,വെണ്ണല,അങ്കമാലി,അയ്യപ്പന്‍കാവ്,അശമന്നൂര്‍,ആമ്പല്ലൂര്‍,എടക്കാട്ടുവയല്‍,എളംകുളം,ഏഴിക്കര,ഐക്കാരനാട്,കരുമാലൂര്‍,കല്ലൂര്‍ക്കാട്കീഴ്മാട്കുട്ടമ്പുഴ,കല്ലൂര്‍ക്കാട്,കീഴ്മാട്,കുട്ടമ്പുഴ,പാലക്കുഴ,പൂതൃക്ക,പോത്താനിക്കാട്,മഞ്ഞള്ളൂര്‍,മരട്,മാറാടി,മുണ്ടംവേലി,രാമമംഗലം,രായമംഗലം,വേങ്ങൂര്‍ എന്നിങ്ങനെ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഇന്ന് 504 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1980 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1268 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29917 ആണ്. ഇതില്‍ 29210 പേര്‍ വീടുകളിലും 15 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 692 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 155 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 107 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 8026 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 102,,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -23,പി വി എസ് -57,ജി എച്ച് മൂവാറ്റുപുഴ-22,ഡി എച്ച് ആലുവ- 10,പറവൂര്‍ താലൂക്ക് ആശുപത്രി- 4,സഞ്ജീവനി 39,സ്വകാര്യ ആശുപത്രികള്‍ - 523,എഫ് എല്‍ റ്റി സികള്‍ - 597,എസ് എല്‍ റ്റി സി കള്‍- 1,വീടുകള്‍- 6070 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5306 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News