എറണാകുളത്ത് ഇന്ന് 59 പേര്‍ക്ക് കൊവിഡ്; 38 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

ഇവരെക്കൂടാതെ 20 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒരു പശ്ചിമ ബംഗാള്‍ സ്വദേശിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ ഉള്ള മേഖല ഫോര്‍ട് കൊച്ചിയാണ്. 10 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്

Update: 2020-08-01 13:04 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 38 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ത്തിലൂടെയാണ്.ഇവരെക്കൂടാതെ 20 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒരു പശ്ചിമ ബംഗാള്‍ സ്വദേശിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ ഉള്ള മേഖല ഫോര്‍ട് കൊച്ചിയാണ്. 10 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇത് കൂടാതെ തൃക്കാക്കര കരുണാലയം കോണ്‍വെന്റിലെ രണ്ട് അന്തേവാസികളും നാല് നാവിക സേന ഉദ്യോഗസ്ഥരും ഇതില്‍ പെടുന്നു.

മുന്നു കുന്നത്ത് നാട് സ്വദേശികള്‍,രണ്ട് തിരൂവാണിയൂര്‍ സ്വദേശികള്‍,രണ്ട് പള്ളുരുത്തി സ്വദേശികള്‍,തൃക്കാക്കര സ്വദേശി,അങ്കമാലി തുറവൂര്‍ സ്വദേശി,ആമ്പല്ലൂര്‍ സ്വദേശിനി,ബിനാനിപുരം സ്വദേശിനി,വെങ്ങോല സ്വദേശി,സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കായി എത്തിയ മംഗലാപുരം സ്വദേശി,സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ മംഗലാപുരം സ്വദേശിനി,നായരമ്പലം സ്വദേശിനി,വാരപ്പെട്ടി സ്വദേശിനി എന്നിവര്‍ക്കും ഇന്ന് മരിച്ച തൃക്കാക്കര സ്വദേശിയും കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍,എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായ ഇടപ്പള്ളി സ്വദേശിനി,നോര്‍ത്ത് പറവൂര്‍ സ്വദേശി,എടവനക്കാട് സ്വദേശി,കൊച്ചി സ്വദേശി എന്നിവര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് 32 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 29 പേര്‍ എറണാകുളം ജില്ലക്കാരും 3 പേര്‍ മറ്റ് ജില്ലക്കാരുമാണ്.ഇന്ന് 645 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 900 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11096 ആണ്. ഇതില്‍ 9200 പേര്‍ വീടുകളിലും, 192 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1704 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 120 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്നുമായി 76 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.886 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 618 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 891 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 882 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1571 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. 

Tags:    

Similar News