എറണാകുളം ജില്ലയില്‍ ഇന്ന് 602 പേര്‍ക്ക് കൊവിഡ്

553 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.39 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-01-01 14:03 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 602 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 553 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.39 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര- 27,മഞ്ഞപ്ര- 17,കടവന്ത്ര- 16,കോട്ടുവള്ളി - 16,പായിപ്ര- 14,പള്ളുരുത്തി- 13,ഇടപ്പള്ളി- 12,കലൂര്‍- 12,ചെങ്ങമനാട് - 12,മലയാറ്റൂര്‍ നീലീശ്വരം- 12,ഐക്കാരനാട് - 11,കടമക്കുടി - 11,കളമശ്ശേരി- 11,കാഞ്ഞൂര്‍- 11,പിണ്ടിമന- 11,എളമക്കര - 10,തൃപ്പൂണിത്തുറ- 10,കാലടി - 9,കോതമംഗലം- 9,തോപ്പുംപടി- 9,നെടുമ്പാശ്ശേരി- 9,പെരുമ്പടപ്പ്- 9,വരാപ്പുഴ- 9,അയ്യമ്പുഴ- 8,കടുങ്ങല്ലൂര്‍ - 8,പൂതൃക്ക- 8,ആലുവ- 7,ആവോലി- 7,എളംകുന്നപ്പുഴ - 7,കരുമാലൂര്‍- 7,നോര്‍ത്തുപറവൂര്‍ - 7,പാലാരിവട്ടം- 7,മട്ടാഞ്ചേരി - 7,ശ്രീമൂലനഗരം- 7,കല്ലൂര്‍ക്കാട് -6,കുട്ടമ്പുഴ - 6,കൂവപ്പടി - 6,ചിറ്റാറ്റുകര - 6,നായരമ്പലം - 6,പള്ളിപ്പുറം- 6,പിറവം- 6,പെരുമ്പാവൂര്‍- 6,ഫോര്‍ട്ട് കൊച്ചി- 6,വാഴക്കുളം - 6,ആരക്കുഴ - 5,എടത്തല- 5,എറണാകുളം സൗത്ത് - 5,കിഴക്കമ്പലം - 5,ചൂര്‍ണ്ണിക്കര - 5,ചേരാനല്ലൂര്‍ - 5,തിരുമാറാടി-5,പാമ്പാക്കുട - 5,മുണ്ടംവേലി - 5,വടക്കേക്കര - 5,വെങ്ങോല - 5,ഇതര സംസ്ഥാനതൊഴിലാളി - 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

അങ്കമാലി, ആയവന, ആലങ്ങാട്, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, ഒക്കല്‍, കവളങ്ങാട്, കീരംപാറ, നെല്ലിക്കുഴി, വെണ്ണല, ഏലൂര്‍, കറുകുറ്റി, കുന്നത്തുനാട്, ചേന്ദമംഗലം, ചോറ്റാനിക്കര, പച്ചാളം, പനമ്പള്ളി നഗര്‍, മരട്, വടുതല, വാളകം, വൈറ്റില, അശമന്നൂര്‍, ആമ്പല്ലൂര്‍, എറണാകുളം നോര്‍ത്ത്, കൂത്താട്ടുകുളം, തിരുവാണിയൂര്‍, തുറവൂര്‍, പാറക്കടവ്, , മഴുവന്നൂര്‍, മുളന്തുരുത്തി, മുളവുകാട്, മൂവാറ്റുപുഴ, രാമമംഗലം, വടവുകോട്, അയ്യപ്പന്‍കാവ്, ഇടക്കൊച്ചി കരുവേലിപ്പടി, കീഴ്മാട്, കുന്നുകര, കോട്ടപ്പടി, ചളിക്കവട്ടം, ചെല്ലാനം, ഞാറക്കല്‍, തേവര, പൈങ്ങോട്ടൂര്‍, പോണേക്കര, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, മാറാടി, മുടക്കുഴ, മൂക്കന്നൂര്‍, രായമംഗലം, വാരപ്പെട്ടി, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 594 പേര്‍ രോഗ മുക്തി നേടി. ഇന്ന് 479 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2124 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27816 ആണ്. ഇതില്‍ 27272 പേര്‍ വീടുകളിലും 3 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 541 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 113 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 127 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

8874 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 81,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -18,പി വി എസ് -59,ജി എച്ച് മൂവാറ്റുപുഴ-21,ഡി എച്ച് ആലുവ-5,പറവൂര്‍ താലൂക്ക് ആശുപത്രി-9,സഞ്ജീവനി - 43,സ്വകാര്യ ആശുപത്രികള്‍ - 488,എഫ് എല്‍ റ്റി സികള്‍ - 189,എസ് എല്‍ റ്റി സി കള്‍- 307,വീടുകള്‍- 7052 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4756 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News