എറണാകുളം ജില്ലയില്‍ ഇന്ന് 607 പേര്‍ക്ക് കൊവിഡ്

578 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ആറു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

Update: 2021-04-09 14:16 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 607 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 578 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ആറു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.

തൃക്കാക്കര - 32,തൃപ്പൂണിത്തുറ- 30,കളമശ്ശേരി-25,കുമ്പളം-20,മുളവുകാട്- 18,കീഴ്മാട്-17,പള്ളുരുത്തി- 17,മരട്- 15,പെരുമ്പാവൂര്‍ - 13,കോട്ടുവള്ളി- 10,ചൂര്‍ണ്ണിക്കര - 10,ചോറ്റാനിക്കര- 10,വാഴക്കുളം- 10,ഇടപ്പള്ളി- 9,എറണാകുളം സൗത്ത്- 9,കലൂര്‍- 9,നെടുമ്പാശ്ശേരി - 9,വെങ്ങോല- 9,വൈറ്റില- 9,ശ്രീമൂലനഗരം- 9,എടവനക്കാട്- 8,കിഴക്കമ്പലം- 8,കൂവപ്പടി- 8,നോര്‍ത്തുപറവൂര്‍ - 8,പാലാരിവട്ടം- 8,പിണ്ടിമന- 8,ആവോലി- 7,ഏലൂര്‍- 7,കടവന്ത്ര - 7,കുന്നുകര- 7,മഞ്ഞള്ളൂര്‍- 7,മൂവാറ്റുപുഴ - 7,അയ്യമ്പുഴ - 6,തേവര - 6,ഫോര്‍ട്ട് കൊച്ചി - 6,മഴുവന്നൂര്‍- 6,എടത്തല - 5,എറണാകുളം നോര്‍ത്ത് - 5,ഏഴിക്കര- 5,കടുങ്ങല്ലൂര്‍ - 5,കാഞ്ഞൂര്‍ - 5,കീരംപാറ- 5,കോതമംഗലം- 5,ചെല്ലാനം- 5,തമ്മനം- 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ആലുവ, എളമക്കര, പനമ്പള്ളി നഗര്‍, പള്ളിപ്പുറം, പായിപ്ര, പെരുമ്പടപ്പ്, പോത്താനിക്കാട്, മട്ടാഞ്ചേരി, മുളന്തുരുത്തി, അങ്കമാലി, അശമന്നൂര്‍, ആമ്പല്ലൂര്‍, ഐക്കരനാട്, ഒക്കല്‍, കടമക്കുടി, കല്ലൂര്‍ക്കാട്, കാലടി, കൂത്താട്ടുകുളം, കോട്ടപ്പടി, ചിറ്റാറ്റുകര, ഞാറക്കല്‍, പച്ചാളം, പിറവം ,പോണേക്കര, മഞ്ഞപ്ര, വേങ്ങൂര്‍, ഇലഞ്ഞി, എടക്കാട്ടുവയല്‍, എളംകുന്നപ്പുഴ, കുട്ടമ്പുഴ, ചേരാനല്ലൂര്‍, തിരുമാറാടി, തുറവൂര്‍, തോപ്പുംപടി, നായരമ്പലം, പാമ്പാകുട, പുത്തന്‍വേലിക്കര, പൂണിത്തുറ, മണീട്, മലയാറ്റൂര്‍, നീലീശ്വരം, മുടക്കുഴ, വടക്കേക്കര, വടവുകോട്, വടുതല, വെണ്ണല, ആരക്കുഴ, ഉദയംപേരൂര്‍, എളംകുളം, കരുമാലൂര്‍, കരുവേലിപ്പടി, കറുകുറ്റി, കുന്നത്തുനാട്, കുഴിപ്പള്ളി, ചെങ്ങമനാട്, ചേന്ദമംഗലം, തിരുവാണിയൂര്‍, നെല്ലിക്കുഴി, പല്ലാരിമംഗലം, പാറക്കടവ്, പൈങ്ങോട്ടൂര്‍, മുണ്ടംവേലി, മൂക്കന്നൂര്‍, രായമംഗലം, വരാപ്പുഴ, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 126 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1847 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 581 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ,ആകെ എണ്ണം 17037 ആണ്. ഇന്ന് 70 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 39 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

4371 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 34,പി വി എസ് - 23,ജി എച്ച് മൂവാറ്റുപുഴ- 14,ഡി എച്ച് ആലുവ- 8,പള്ളുരുത്തി താലൂക്ക് ആശുപത്രി - 17,സഞ്ജീവനി 29,സിയാല്‍- 52,സ്വകാര്യ ആശുപത്രികള്‍ - 306,എഫ് എല്‍ റ്റി സികള്‍ - 44,എസ് എല്‍ റ്റി സി കള്‍- 157,വീടുകള്‍- 3080 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8029 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News