എറണാകുളം ജില്ലയില്‍ ഇന്ന് 609 പേര്‍ക്ക് കൊവിഡ്
568 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 609 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 568 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തുറവൂര്‍- 22,കവളങ്ങാട്-20,തൃപ്പൂണിത്തുറ -19,തൃക്കാക്കര- 17,നോര്‍ത്തുപറവൂര്‍-17,കലൂര്‍-15,പിണ്ടിമന- 15,പാലാരിവട്ടം-13,കടമക്കുടി-12,കോതമംഗലം -12,എടത്തല-11,പെരുമ്പാവൂര്‍ - 11,മരട് -11,അങ്കമാലി-10,ആലങ്ങാട്- 10,കുമ്പളങ്ങി-10,കൂവപ്പടി-10,ചൂര്‍ണ്ണിക്കര -10,രായമംഗലം-10,വേങ്ങൂര്‍-10,എറണാകുളം സൗത്ത് - 9,തോപ്പുംപടി-9,വാരപ്പെട്ടി- 9,കളമശ്ശേരി-8,കോട്ടുവള്ളി -8,പിറവം-8,മഴുവന്നൂര്‍- 8,വടക്കേക്കര-8,വടവുകോട്-8,കറുകുറ്റി-7,കീരംപാറ-7,കുന്നുകര-7,പള്ളുരുത്തി -7,വൈറ്റില-7,കുന്നത്തുനാട്-6,നെല്ലിക്കുഴി- 6,പായിപ്ര- 6,പാലക്കുഴ-6,ഫോര്‍ട്ട് കൊച്ചി- 6,വരാപ്പുഴ-6,ശ്രീമൂലനഗരം-6,ആരക്കുഴ-5,ആലുവ-5,ഏഴിക്കര-5,നെടുമ്പാശ്ശേരി-5,പോത്താനിക്കാട്-5,മണീട്-5,മലയാറ്റൂര്‍ നീലീശ്വരം -5,മുളന്തുരുത്തി-5,വെങ്ങോല-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇടപ്പള്ളി, എളംകുളം, ഏലൂര്‍, ഒക്കല്‍, കടവന്ത്ര, കരുമാലൂര്‍, കിഴക്കമ്പലം, കുമ്പളം, കോട്ടപ്പടി, ചെങ്ങമനാട്, ചേരാനല്ലൂര്‍, പല്ലാരിമംഗലം, പള്ളിപ്പുറം, മുണ്ടംവേലി, മുളവുകാട്, മൂവാറ്റുപുഴ, വാഴക്കുളം, എടക്കാട്ടുവയല്‍, ഐക്കാരനാട്, കടുങ്ങല്ലൂര്‍, കാലടി, കീഴ്മാട്, തിരുവാണിയൂര്‍, പാറക്കടവ്, മഞ്ഞപ്ര, ആയവന, ഇടക്കൊച്ചി, ഉദയംപേരൂര്‍, എറണാകുളം നോര്‍ത്ത്, എളമക്കര, കല്ലൂര്‍ക്കാട്, കാഞ്ഞൂര്‍, കുട്ടമ്പുഴ, ചെല്ലാനം, ചോറ്റാനിക്കര, പാമ്പാകുട, പെരുമ്പടപ്പ്, പോണേക്കര, മട്ടാഞ്ചേരി, മാറാടി, മൂക്കന്നൂര്‍, വെണ്ണല, അയ്യപ്പന്‍കാവ്, അയ്യമ്പുഴ, ആവോലി, എളംകുന്നപ്പുഴ, കരുവേലിപ്പടി, കൂത്താട്ടുകുളം, ചക്കരപ്പറമ്പ്, ചേന്ദമംഗലം, ഞാറക്കല്‍, തമ്മനം, തേവര, പനമ്പള്ളി നഗര്‍, പുത്തന്‍വേലിക്കര, പൂതൃക്ക, പെരുമാനൂര്‍, മഞ്ഞള്ളൂര്‍, മുടക്കുഴ, വടുതല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 597 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1643 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 2825 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29404 ആണ്. ഇന്ന് 112 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 136 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
9811 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 51,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22,പള്ളുരുത്തി താലൂക്ക് ആശുപത്രി- 7,പറവൂര്‍ താലൂക്ക് ആശുപത്രി - 3,പി വി എസ് - 67,ജി എച്ച് മൂവാറ്റുപുഴ- 21,ഡി എച്ച് ആലുവ-8,സഞ്ജീവനി 21,സിയാല്‍-32,സ്വകാര്യ ആശുപത്രികള്‍ - 498,എഫ് എല്‍ റ്റി സികള്‍ - 160,എസ് എല്‍ റ്റി സി കള്‍- 190,വീടുകള്‍- 8122 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8888 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.