എറണാകുളം ജില്ലയില്‍ ഇന്ന് 613 പേര്‍ക്ക് കൊവിഡ്; 588 പേര്‍ക്ക് രോഗമുക്തി

451 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.145 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് 588 പേര്‍ രോഗ മുക്തി നേടി

Update: 2020-11-17 14:26 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 451 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.ഇന്ന് 588 പേര്‍ രോഗ മുക്തി നേടി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍145 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.സമ്പര്‍ക്കത്തിലുടെ 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.

തൃക്കാക്കര-31,ചിറ്റാറ്റുകര-22,തൃപ്പൂണിത്തുറ-22,ഫോര്‍ട്ട്കൊച്ചി-22,കളമശ്ശേരി-20,ചേരാനല്ലൂര്‍-18,പള്ളുരുത്തി-17,അങ്കമാലി-15,ഇടപ്പള്ളി-13,മൂവാറ്റുപുഴ-13,വേങ്ങൂര്‍-13,തമ്മനം-12,പിണ്ടിമന-12,വൈറ്റില-11,എളമക്കര-10,ഏലൂര്‍-10,കുന്നത്തുനാട്-10,ചെല്ലാനം -10,മരട്-10,കലൂര്‍-9,മഴുവന്നൂര്‍-9,എടവനക്കാട്-8,കീരംപാറ-8,കോട്ടുവള്ളി-8,മഞ്ഞപ്ര-8,തേവര-7,നെടുമ്പാശ്ശേരി -7,നെല്ലിക്കുഴി-7,പാലാരിവട്ടം-7,മട്ടാഞ്ചേരി-7,ആലങ്ങാട്-6,കടവന്ത്ര-6,കാഞ്ഞൂര്‍-6,കോട്ടപ്പടി-6,ചൂര്‍ണ്ണിക്കര -6,ചെങ്ങമനാട്-6,തോപ്പുംപടി-6,മുളന്തുരുത്തി-6,ആമ്പല്ലൂര്‍-5,ഉദയംപേരൂര്‍-5,എടത്തല-5,കടുങ്ങല്ലൂര്‍-5,കരുമാലൂര്‍-5,കുന്നുകര-5,നോര്‍ത്തുപറവൂര്‍-5,പച്ചാളം-5,വാഴക്കുളം-5,ഇതര സംസ്ഥാന തൊഴിലാളി-7 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ കാലടി, കുമ്പളം, കുമ്പളങ്ങി, കോതമംഗലം, പായിപ്ര, പാറക്കടവ്, മുണ്ടംവേലി, വടുതല, വാരപ്പെട്ടി, വെങ്ങോല, ഇലഞ്ഞി, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, ഏഴിക്കര, കുഴിപ്പള്ളി, ചേന്ദമംഗലം, ചോറ്റാനിക്കര, തിരുവാണിയൂര്‍, പല്ലാരിമംഗലം, പോണേക്കര, രായമംഗലം, വടവുകോട്, വെണ്ണല, അയ്യപ്പന്‍കാവ്, ആവോലി, കറുകുറ്റി, കവളങ്ങാട്, കുട്ടമ്പുഴ, കൂവപ്പടി, തുറവൂര്‍, നായരമ്പലം, പനമ്പള്ളി നഗര്‍, പള്ളിപ്പുറം, പിറവം, പുത്തന്‍വേലിക്കര, പെരുമ്പാവൂര്‍, മുളവുകാട്, വടക്കേക്കര, വരാപ്പുഴ, ശ്രീമൂലനഗരം, ആയവന, ആലുവ, ഇടക്കൊച്ചി, എളംകുന്നപ്പുഴ, എളംകുളം, ഒക്കല്‍, കരുവേലിപ്പടി, കിഴക്കമ്പലം, കീഴ്മാട്, കൂത്താട്ടുകുളം, ചളിക്കവട്ടം, പൂതൃക്ക, പെരുമ്പടപ്പ്, മഞ്ഞള്ളൂര്‍, മണീട്, മലയാറ്റൂര്‍, നീലീശ്വരം, മുടക്കുഴ, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് 1931 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2382 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29654 ആണ്. ഇതില്‍ 28322 പേര്‍ വീടുകളിലും 38 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1294 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 79 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 200 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

9583 പേരാണ് ജില്ലയില്‍ നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്-133,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 19,ജി എച്ച് മൂവാറ്റുപുഴ- 7,ഡി എച്ച് ആലുവ- 8,പറവൂര്‍ താലൂക്ക് ആശുപത്രി- 4,പി വി എസ്- 45,സഞ്ജീവനി-35,സ്വകാര്യ ആശുപത്രികള്‍-559,എഫ് എല്‍ റ്റി സികള്‍ - 746,എസ് എല്‍ റ്റി സി കള്‍-123,വീടുകള്‍- 7291 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6112 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News