എറണാകുളം ജില്ലയില്‍ ഇന്ന് 614 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.65 %
598 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എട്ടു പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശം ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 614 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.6.65 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 598 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എട്ടു പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശം ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ 36,കളമശ്ശേരി 21,തൃക്കാക്കര 19,കവളങ്ങാട് 16,എറണാകുളം നോര്‍ത്ത് 15,ഏലൂര്‍ 13,കടുങ്ങല്ലൂര്‍ 13,കാഞ്ഞൂര്‍ 13,കോതമംഗലം 13,ആമ്പല്ലൂര്‍ 12,വാഴക്കുളം 12,അങ്കമാലി 11,ആലുവ 11,എടത്തല 10,കിഴക്കമ്പലം 10,ചോറ്റാനിക്കര 10,ശ്രീമൂലനഗരം 10,ചേരാനല്ലൂര്‍ 9,മുളന്തുരുത്തി 9,ആവോലി 8,കടവന്ത്ര 8,കോട്ടുവള്ളി 8
,പൈങ്ങോട്ടൂര്‍ 8,മഴുവന്നൂര്‍ 8,ആയവന 7,ആലങ്ങാട് 7,കറുകുറ്റി 7,പായിപ്ര 7,പിറവം 7
,വെങ്ങോല 7,ഇടപ്പള്ളി 6,ഒക്കല്‍ 6,കലൂര്‍ 6,ചൂര്‍ണ്ണിക്കര 6,നെടുമ്പാശ്ശേരി 6,നോര്‍ത്തുപറവൂര്‍ 6,മഞ്ഞള്ളൂര്‍ 6,
വടുതല 6,ഉദയംപേരൂര്‍ 5,കുമ്പളം 5,കൂത്താട്ടുകുളം 5
,കോട്ടപ്പടി 5,ചേന്ദമംഗലം 5,തിരുമാറാടി 5,തിരുവാണിയൂര്‍ 5,പാമ്പാകുട 5,പാറക്കടവ് 5
,മരട് 5,മൂവാറ്റുപുഴ 5,രാമമംഗലം 5,വടവുകോട് 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ
ആരക്കുഴ, എളംകുന്നപ്പുഴ, എളമക്കര, ഐക്കാരനാട്, കീഴ്മാട്, കുന്നുകര, കൂവപ്പടി, ചിറ്റാറ്റുകര, പൂതൃക്ക,
മട്ടാഞ്ചേരി, രായമംഗലം, വെണ്ണല, എടക്കാട്ടുവയല്‍, എടവനക്കാട്, എറണാകുളം സൗത്ത്, എളംകുളം,
കുന്നത്തുനാട്, കുഴിപ്പള്ളി, ചളിക്കവട്ടം, ഞാറക്കല്‍, തുറവൂര്‍, നെല്ലിക്കുഴി, പച്ചാളം, പള്ളുരുത്തി,
പാലക്കുഴ, പിണ്ടിമന, പുത്തന്‍വേലിക്കര, ഫോര്‍ട്ട് കൊച്ചി, മഞ്ഞപ്ര, മാറാടി, മുണ്ടംവേലി, വരാപ്പുഴ,
വാരപ്പെട്ടി, വേങ്ങൂര്‍, വൈറ്റില, അയ്യമ്പുഴ, ഇടക്കൊച്ചി, കല്ലൂര്‍ക്കാട്, ചെങ്ങമനാട്, തേവര, നായരമ്പലം,
പാലാരിവട്ടം, മലയാറ്റൂര്‍ നീലീശ്വരം, മൂക്കന്നൂര്‍, കടമക്കുടി, കരുമാലൂര്‍, കാലടി, കീരംപാറ, കുട്ടമ്പുഴ,
കുമ്പളങ്ങി, പല്ലാരിമംഗലം, പള്ളിപ്പുറം, പോണേക്കര, മുടക്കുഴ, വടക്കേക്കര, വാളകം എന്നിവടങ്ങളില്‍
ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 942 പേര് രോഗ മുക്തി നേടി.
ഇന്ന് 1054 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1756 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 32721 ആണ്. 7646 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 9227 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.