എറണാകുളം ജില്ലയില്‍ ഇന്ന് 615 പേര്‍ക്ക് കൊവിഡ്
580 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.28 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 615 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 580 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.28 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
തൃപ്പൂണിത്തുറ-24,രായമംഗലം - 22,കടവന്ത്ര-19,തൃക്കാക്കര -17,കുമ്പളം-14,കോതമംഗലം - 13,ചെങ്ങമനാട്-13,പായിപ്ര-13,മരട്-13,പാലക്കുഴ -12,ആരക്കുഴ- 10,മുളന്തുരുത്തി-10,മൂവാറ്റുപുഴ-10,,വേങ്ങൂര്‍-10,കുന്നത്തുനാട് - 9,കുന്നുകര-9,ചൂര്‍ണ്ണിക്കര- 9,ചേരാനല്ലൂര്‍-9,നോര്‍ത്തുപറവൂര്‍-9,പാറക്കടവ് - 9,മട്ടാഞ്ചേരി-9,വടവുകോട്- 9,വെങ്ങോല-9,വൈറ്റില-9,അങ്കമാലി-8,ഇടപ്പള്ളി-8,കാലടി -8,കോട്ടുവള്ളി-8,ചോറ്റാനിക്കര -8,എടത്തല-7,എടവനക്കാട് -7,കീരംപാറ-7,മഞ്ഞപ്ര- 7,മഴുവന്നൂര്‍ -7,ഉദയംപേരൂര്‍-6,ഏലൂര്‍-6,ഏഴിക്കര-6,കലൂര്‍-6,കളമശ്ശേരി- 6,കവളങ്ങാട്-6,കിഴക്കമ്പലം -6,കുട്ടമ്പുഴ-6,കൂവപ്പടി -6,തിരുവാണിയൂര്‍- 6,തുറവൂര്‍- 6,ഫോര്‍ട്ട് കൊച്ചി-6,മുളവുകാട്-6,ആലുവ- 5,എറണാകുളം നോര്‍ത്ത്-5,കടുങ്ങല്ലൂര്‍-5,കോട്ടപ്പടി-5,തോപ്പുംപടി- 5,നെല്ലിക്കുഴി-5,പള്ളിപ്പുറം -5,പാമ്പാകുട-5 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ അശമന്നൂര്‍, ആവോലി, എടക്കാട്ടുവയല്‍, ചെല്ലാനം, തിരുമാറാടി, പാലാരിവട്ടം, പെരുമ്പാവൂര്‍, മലയാറ്റൂര്‍ നീലീശ്വരം, വാളകം, വെണ്ണല, ആയവന, ഇലഞ്ഞി, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കറുകുറ്റി, കീഴ്മാട്, തേവര, നായരമ്പലം, നെടുമ്പാശ്ശേരി, പള്ളുരുത്തി, പിറവം, പോണേക്കര, മഞ്ഞള്ളൂര്‍, മാറാടി, മൂക്കന്നൂര്‍, വടുതല, വരാപ്പുഴ, ആമ്പല്ലൂര്‍, ആലങ്ങാട്, ഇടക്കൊച്ചി, എളമക്കര, കരുമാലൂര്‍, കരുവേലിപ്പടി, കുമ്പളങ്ങി, ചിറ്റാറ്റുകര, ചേന്ദമംഗലം, തമ്മനം, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പൂണിത്തുറ, വാഴക്കുളം, കാഞ്ഞൂര്‍, ഞാറക്കല്‍, പച്ചാളം, പിണ്ടിമന, പുത്തന്‍വേലിക്കര, പൂതൃക്ക, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, രാമമംഗലം, വടക്കേക്കര, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 605 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1783 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1335 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23935 ആണ്.ഇന്ന് 87 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 137 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10247 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -45,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 21,പള്ളുരുത്തി താലൂക്ക് ആശുപത്രി-8,പി വി എസ്- 59,ജി എച്ച് മൂവാറ്റുപുഴ- 21,ഡി എച്ച് ആലുവ-9,സഞ്ജീവനി 24,സിയാല്‍- 42,സ്വകാര്യ ആശുപത്രികള്‍ - 692,എഫ് എല്‍ റ്റി സികള്‍- 157,എസ് എല്‍ റ്റി സി കള്‍- 208,വീടുകള്‍- 8346 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8026 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.